Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും; സ്ഥാനം ഏറ്റശേഷം അതിവേഗം പുനഃസംഘടനാ ചര്‍ച്ചകളിലേക്ക്

janmabhumi-ad

Digital Malayali Web Desk June 16, 2021, 10:07 a.m.

ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് നീക്കം ആരംഭിച്ചു.


തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും.  കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ രാവിലെ 11നും 11.30നും ഇടയിലാണ് ചടങ്ങുകള്‍ നടക്കുക. കൂടാതെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും സുധാകരനൊപ്പം ചുമതലയേല്‍ക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ രാവിലെ 10 മണിക്ക് ഹാരാര്‍പ്പണം അര്‍പ്പിക്കുന്ന സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും. പത്തരയോടെ കെ സുധാകരന്‍ കെപിസിസി ആസ്ഥാനത്ത് എത്തും. തുടര്‍ന്ന് സേവാദള്‍ വോളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.
ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് നീക്കം ആരംഭിച്ചു.

സ്ഥാനം ഏറ്റെടുത്ത ശേഷം അതിവേഗം പുനഃസംഘടനാ ചര്‍ച്ചകളിലേക്ക് കടക്കും. സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നേതാക്കളുമായി ആശയവിനിമയം നടത്തും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായും ചര്‍ച്ച നടത്തും. 

സ്ഥാനമേറ്റ ശേഷം വൈകാതെ സുധാകരന്‍ ഡല്‍ഹിക്കു തിരിക്കും. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ചു തന്റെ നിര്‍ദേശങ്ങള്‍ക്ക് എഐസിസി നേതൃത്വത്തിന്റെ അനുവാദം വാങ്ങിയ ശേഷം ഇവിടെ രാഷ്ട്രീയകാര്യസമിതിയില്‍ അവതരിപ്പിച്ച്‌ അംഗീകാരം തേടാനാണ് തീരുമാനം.

കെ.സുധാകരന്‍ തിരഞ്ഞെടുത്തത് നേരത്തേ രമേശ് ചെന്നിത്തലയും വി എം. സുധീരനും കെപിസിസി പ്രസിഡന്റായി ഉപയോഗിച്ച ഓഫിസാണ്. 3 വര്‍ഷത്തോളമായി ഈ മുറി ഒഴിഞ്ഞു കിടക്കുകയായിരുന്നു. പഴയ മന്ദിരത്തിന്റെ ഭാഗമായുള്ള പ്രസിഡന്റുമാരുടെ ഓഫിസാണ് മുല്ലപ്പള്ളി തിരഞ്ഞെടുത്തത്. കെ.മുരളീധരന്‍ പ്രസിഡന്റായപ്പോള്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് പിന്നീടു വന്ന പ്രസിഡന്റുമാരുടെ ഓഫിസ് എങ്കിലും മുല്ലപ്പള്ളി അവിടേക്കു പോയില്ല. എന്നാല്‍ സുധാകരന്‍ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റും.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick