Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഇത് ചെറിയ അധ്വാനമല്ല, കടലു നികത്തിയാണ് കൈത്തോടു വെട്ടിയത്,അവിടെയാണ് നിങ്ങള്‍ ഞങ്ങളെ വിലയിരുത്തേണ്ടത്; ഭാരവാഹി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് കെ സുധാകരന്‍

janmabhumi-ad

Digital Malayali Web Desk October 22, 2021, 12:27 p.m.

നിങ്ങള്‍ തര്‍ക്കം ഉണ്ടാക്കേണ്ട. നിങ്ങള്‍ എന്തെങ്കിലും കിട്ടാനാണ് ശ്രമിക്കുന്നത് എങ്കില്‍ ഒന്നും കിട്ടൂല.'ഈ പൂഴിക്കടക്കനൊന്നും എന്റെയടുത്ത് എടുക്കേണ്ട. ഇത് ജനുസ്സ് വേറെയാ'ണെന്ന് മോന്‍സണ്‍ വിവാദത്തില്‍ സുധാകരന്‍


തിരുവനന്തപുരം: ഭാരവാഹി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കെ മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച്‌ അറില്ലെന്നും പരാതി വന്നാല്‍ ആരായാലും പരിഗണിക്കുമെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

'ഈ പാര്‍ട്ടിയില്‍ പുതിയ ലിസ്റ്റിനെ കുറിച്ച്‌ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ തര്‍ക്കം ഉണ്ടാക്കേണ്ട. നിങ്ങള്‍ എന്തെങ്കിലും കിട്ടാനാണ് ശ്രമിക്കുന്നത് എങ്കില്‍ ഒന്നും കിട്ടൂല. മുരളീധരന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ അദ്ദേഹവുമായി നേരിട്ടു സംസാരിക്കും. അദ്ദേഹം പറഞ്ഞത് എന്താണ് എന്നറിയില്ല. എന്റെ മുമ്ബില്‍ പരാതി വന്നാല്‍ അത് ആരുടെതായാലും പരിഗണിക്കും.' - അദ്ദേഹം പറഞ്ഞു.

മൂന്നൂറില്‍ നിന്ന് 56ലേക്ക് പട്ടിക കൊണ്ടുവന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് അതാണ് മാന്ത്രികം എന്നായിരുന്നു സുധാകരന്റെ മറുപടി. 'അവിടെയാണ് നിങ്ങള്‍ ഞങ്ങളെ വിലയിരുത്തേണ്ടത്. കടലു നികത്തിയാണ് കൈത്തോടു വെട്ടിയത്. ഇത് ചെറിയ അധ്വാനമല്ല. ഇതില്‍ പാര്‍ട്ടിയുടെ എല്ലാ നേതാക്കന്മാരും സഹകരിച്ചു. സഹകരിച്ചില്ലെങ്കില്‍ പറ്റുമായിരുന്നോ? കോണ്‍ഗ്രസിന്റെ എല്ലാ തലമൂത്ത നേതാക്കന്മാരും പുനഃസംഘടനയില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു. അതിന്റെ ഫലമാണ് ഇത്രയും അംഗസംഖ്യ കുറയ്ക്കാന്‍ സാധിച്ചത്.' - സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മോന്‍സണ്‍ വിവാദത്തില്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യത്തോട് സുധാകരന്‍ ക്ഷോഭിച്ചു. മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്നതായിരുന്നു ചോദ്യം. 'ഈ പൂഴിക്കടക്കനൊന്നും എന്റെയടുത്ത് എടുക്കേണ്ട. ഇത് ജനുസ്സ് വേറെയാ. മനസ്സിലായില്ലേ. അങ്ങനെയുണ്ടെങ്കില്‍ അന്വേഷിച്ചോട്ടെ. ഞാനപ്പോള്‍ നോക്കിക്കോളാം.' - എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദൃശ്യങ്ങളുണ്ടെങ്കില്‍ ചാനലില്‍ സംപ്രേഷണം ചെയ്യൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick