Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സര്‍ക്കാര്‍ ചോര നക്കി കുടിക്കാന്‍ നില്‍ക്കുന്ന ചെന്നായയെ പോലെ, മതേതരത്വം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്, എല്ലാ മതനേതാക്കളെയും കാണുമെന്ന് കെ. സുധാകരന്‍

janmabhumi-ad

Digital Malayali Web Desk September 16, 2021, 12:17 p.m.

ഉച്ചയ്ക്ക് പാല ബിഷപ്പിനെയും കാണും,മതേതരത്വം നിറവേറ്റാനുള്ള ഉത്തരവാദിത്തമായി ഇതിനെ കണ്ടാല്‍ മതി. എല്ലാ മതനേതാക്കളെയും കാണുമെന്ന് കെ. സുധാകരന്‍


കോട്ടയം: മതസൗഹാര്‍ദത്തിന് എതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ ധാര്‍മിക ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യങ്ങള്‍ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച കോട്ടയത്ത് എത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സമുദായ നേതാക്കളെ നേരില്‍ കണ്ട് ചര്‍ച നടത്തും.

പ്രദേശത്ത് സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. പകരം തമ്മിലടിക്കുന്നത് കണ്ട് രക്തം നക്കി കുടിക്കാന്‍ വെമ്ബല്‍ കൊള്ളുന്ന കഴുകനെ പോലെ, അല്ലെങ്കില്‍ ചെന്നായയെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഉച്ചയ്ക്ക് പാല ബിഷപ്പിനെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാവിധ സഹകരണവും ചങ്ങനാശേരി ബിഷപ്പ് ഉറപ്പുനല്‍കിയതായി കെ സുധാകരന്‍ പറഞ്ഞു.  മതസൗഹാര്‍ദത്തെ ഉലക്കുന്ന ഒരു നടപടിയും സഭയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ട്. മതസൗഹാര്‍ദത്തിന് വേണ്ടിയുള്ള ഏത് പോരാട്ടത്തിന്‍റെ മുമ്ബിലും എല്ലാ കാലവും നിന്നതു പോലെ ക്രൈസ്തവരും സഭയും നില്‍ക്കുമെന്നും ബിഷപ്പ് അറിയിച്ചതായി കെ. സുധാകരന്‍ വ്യക്തമാക്കി. അക്കാര്യത്തിലുള്ള എല്ലാ പിന്തുണയും കോണ്‍ഗ്രസ് ബിഷപ്പിനെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മതേതരത്വത്തിന്റെ വക്താക്കളാണ് കോണ്‍ഗ്രസ്. ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും ഉണ്ടാവും. എന്നാല്‍ ഇതിനെ സമാന്തര സമവായ നീക്കമായി കാണേണ്ടതില്ല. മതേതരത്വം നിറവേറ്റാനുള്ള ഉത്തരവാദിത്തമായി ഇതിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ചിച്ച്‌ നില്‌ക്കേ പാര്‍ട്ടി ജില്ലാതല യോഗവും, യു ഡി എഫ് യോഗവും ഇന്ന് കോട്ടയം ജില്ലയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 

സമവായ ചര്‍ച്ചയുടെ ഭാഗമായി മുസ് ലിം മത നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. അതിനുള്ള സമയം വിവിധ നേതാക്കളോട് ചോദിച്ചിട്ടുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick