Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


" വേഷം കെട്ടിയാല്‍ ഫലമുണ്ടാകണം. ഇറങ്ങിപ്പുറപ്പെട്ടാല്‍ എടുത്ത് തിരിച്ചുകൊണ്ടുവരണം, മാനസികമായെങ്കിലും ഒരു തയാറെടുപ്പ് വേണ്ടേ? ഇനി കെപിസിസി പ്രസിഡന്റാകില്ല"; ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാത്തതില്‍ വിശദീകരണവുമായി കെ. സുധാകരന്‍

janmabhumi-ad

Digital Malayali Web Desk March 21, 2021, 08:39 a.m.

പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസ്യതയാണ് നേതാവ് എന്ന നിലയില്‍ വലിയ കിരീടം. അത് തനിക്കുണ്ട്. സംതൃപ്തനാണ്. പരിമിതികളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.


കണ്ണൂര്‍: ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാത്തതില്‍ വിശദീകരണവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എംപി രംഗത്തു.

"വേഷം കെട്ടിയാല്‍ ഫലമുണ്ടാകണം. ഇറങ്ങിപ്പുറപ്പെട്ടാല്‍ എടുത്ത് തിരിച്ചുകൊണ്ടുവരണം. അവസാന നിമിഷം സ്ഥാനാര്‍ത്ഥിയാകാന്‍ പറയുമ്പോള്‍ മാനസികമായെങ്കിലും ഒരു തയാറെടുപ്പ് വേണ്ടേ?" - സുധാകരന്‍

ഈ പാര്‍ട്ടിയില്‍ താന്‍ കെപിസിസി പ്രസിഡന്റാകില്ലെന്നും ഇനി അതിനു താത്പര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്ത് താത്പര്യമുണ്ടായിരുന്ന സമയം കഴിഞ്ഞെന്നും നിരാശയില്ലെന്നും പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസ്യതയാണ് നേതാവ് എന്ന നിലയില്‍ വലിയ കിരീടം. അത് തനിക്കുണ്ട്. സംതൃപ്തനാണ്. പരിമിതികളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

ഒന്നോ, രണ്ടോ തവണ തോല്‍ക്കുമ്പോള്‍ ജയിക്കുന്ന മണ്ഡലം നോക്കി മറ്റ് നേതാക്കള്‍ പോകുമ്പോള്‍ താന്‍ അതല്ല ചെയ്തതെന്നും എടക്കാട് മണ്ഡലത്തില്‍ താന്‍ നാലു തവണ തോറ്റ ശേഷമാണ് മണ്ഡലം കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റിയതെന്നും സുധാകരന്‍ പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick