Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മി​ഷ​ണ​റി​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രും ക​ന്യാ​സ്​​ത്രീ മ​ഠ​ങ്ങ​ള്‍ ത​ക​ര്‍​ത്ത​വ​രു​മാ​ണ്​ ഇ​പ്പോ​ള്‍ ബി​ഷ​പ്പിന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​റ​ങ്ങി​യിരിക്കുന്നതെന്ന് മുരളീധരന്‍

janmabhumi-ad

Digital Malayali Web Desk September 17, 2021, 10:11 a.m.

രാ​ജ്യം ഭ​രി​ക്കു​ന്ന​വ​രു​ടെ ച​രി​ത്രം വ​ള​ച്ചൊ​ടി​ക്ക​ല്‍ ശ്ര​മം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഗാ​ന്ധി​ജി വി​ല്ല​നും ഗോ​ദ്​​സെ ന​ല്ല​വ​നു​മാ​യി മാ​റും. ച​രി​ത്ര​ത്തെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​ത്.


തി​രു​വ​ന​ന്ത​പു​രം: ക്രി​സ്​​ത്യ​ന്‍ മി​ഷ​ണ​റി​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രും ക​ന്യാ​സ്​​ത്രീ മ​ഠ​ങ്ങ​ള്‍ ത​ക​ര്‍​ത്ത​വ​രു​മാ​ണ്​ ഇ​പ്പോ​ള്‍ ബി​ഷ​പ്പി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​റ​ങ്ങി​യിരിക്കുന്നതെന്ന് കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ കെ.​മു​ര​ളീ​ധ​ര​ന്‍. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച്‌​ ചോ​ര​കു​ടി​ക്കാ​നാ​ണ്​ ഇ​വ​രു​ടെ ശ്ര​മം. കോ​ഴി​യെ സം​ര​ക്ഷി​ക്കാ​ന്‍ കു​റു​ക്ക​നെ ഏ​ല്‍​പി​ച്ച​പോ​ലെ​യാ​ണ്​ ഇ​വ​രു​ടെ സം​ര​ക്ഷ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു. ​

 മാ​പ്പെ​ഴു​തി​ക്കൊ​ടു​ത്ത് ബ്രി​ട്ടീ​ഷു​കാ​ര്‍​ക്ക്​ പാ​ദ​സേ​വ ന​ട​ത്തി​യ​വ​രെ​യെ​ല്ലാം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ഹ​ത്വ​വ​ത്​​ക​രി​ക്കു​ക​യും സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി പൊ​രു​തി​യ​വ​രെ​യെ​ല്ലാം പ​ട്ടി​ക​ക്ക്​ പു​റ​ത്താ​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നും ​ ​മു​ര​ളീ​ധ​ര​ന്‍ പറഞ്ഞു  എ​സ്.​വൈ.​എ​സ്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര സെ​മി​നാ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

രാ​ജ്യം ഭ​രി​ക്കു​ന്ന​വ​രു​ടെ ച​രി​ത്രം വ​ള​ച്ചൊ​ടി​ക്ക​ല്‍ ശ്ര​മം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഗാ​ന്ധി​ജി വി​ല്ല​നും ഗോ​ദ്​​സെ ന​ല്ല​വ​നു​മാ​യി മാ​റും. ച​രി​ത്ര​ത്തെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​െന്‍റ കാ​ര്യ​ത്തി​ലും ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്ക്​ മ​തേ​ത​ര അ​ടി​ത്ത​റ പാ​കി​യ​തു​കൊ​ണ്ടാ​ണ്​ നെ​ഹ്​​റു ഇ​പ്പോ​ള്‍ രാ​ജ്യം ഭ​രി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ല്‍​നി​ന്ന്​ പു​റ​ത്താ​യ​ത്. ഖി​ലാ​ഫ​ത്ത്​ സ​മ​ര​ത്തി​െന്‍റ ഭാ​ഗ​മാ​യി തു​ട​ങ്ങി ബ്രി​ട്ടീ​ഷ്​ വി​രു​ദ്ധ​മാ​യി മാ​റി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​യി​രു​ന്നു മ​ല​ബാ​റി​ലേ​ത്. അ​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ്​ ബ്രി​ട്ടീ​ഷു​കാ​ര്‍ വാ​രി​യ​ന്‍​കു​ന്ന​ത്ത്​ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യെ വെ​ടി​വെ​ച്ചും ആ​ലി മു​സ്​​ലി​യാ​രെ തൂ​ക്കി​യും കൊ​ന്ന​തെ​ന്ന്​ മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ച്ചു.

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick