Digital Malayali Web Desk December 07, 2022, 11:10 a.m.
12 വര്‍ഷം മുന്‍പ് രൂപീകരിച്ച കെ.കരുണാകരന് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കെ.കരുണാകരന് സെന്റര്‍ എന്ന പേരില്‍ 11 നില കെട്ടിടം പണിയുന്നത്.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ.കരുണാകരന്റെ സ്മരണയ്ക്കായി നന്ദാവനം എ.ആര് ക്യാമ്ബിന് സമീപത്ത് ബഹുനില കെട്ടിടം പണിയുന്നു.
12 വര്‍ഷം മുന്‍പ് രൂപീകരിച്ച കെ.കരുണാകരന് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കെ.കരുണാകരന് സെന്റര്‍ എന്ന പേരില്‍ 11 നില കെട്ടിടം പണിയുന്നത്.
സര്‍ക്കാര്‍ നല്കിയ 37 സെന്റില്‍ 35 കോടി ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പ്രധാന റോഡിനോട് ചേര്‍ന്ന് ബിഷപ് പെരേര ഹാളിന് എതിര്‍വശത്തായാണ് സ്മാരകം.
കെപിസിസിയുടെ കീഴില്‍ 12 വര്‍ഷം മുന്‍പ് രൂപീകരിച്ച കെ.കരുണാകരന് ഫൗണ്ടേഷനാണ് സ്മാരക നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. 35 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിന്റെ ഓരോ ബൂത്ത് കമ്മിറ്റിയില്‍നിന്നും 10,000 രൂപ സമാഹരിക്കും. കരുണാകരന്റെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ 23ന് മണ്ഡലം പ്രസിഡന്റുമാരെ ഇതിനുള്ള കൂപ്പണുകള്‍ ഏല്പിക്കും.
പഠനഗവേഷണ കേന്ദ്രം, ചിത്രകാരന് കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി കാരുണ്യ ഹെല്പ് ഡെസ്ക്, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
കെ.കരുണാകരനു സ്മാരകം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേരത്തേ തീരുമാനിച്ചതാണെങ്കിലും നീണ്ടുപോയി. ഒടുവില്‍ കോഴിക്കോട്ട് നടന്ന ചിന്തന്‍ ശിബിരത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ധാരണയായി.
കെ.സുധാകരന് (ചെയര്മാന് ), കെ.മുരളീധരന് (വൈസ് ചെയര്മാന്), പത്മജ വേണുഗോപാല്‍ (ട്രഷറര്‍), ഇബ്രാഹിംകുട്ടി കല്ലാര്‍ (ജനറല്‍ സെക്രട്ടറി) എന്നിവരാണ് ഫൗണ്ടേഷനു നേതൃത്വം നല്‍കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഫൗണ്ടേഷന്റെ രക്ഷാധികാരികളാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.