Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്‍.എം.പി ഇല്ല, പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്'; കെ.കെ രമ.

janmabhumi-ad

Digital Malayali Web Desk April 07, 2021, 11:44 a.m.

ടി.പിക്കു പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോയ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യമെന്നും രമ കൂട്ടിച്ചേർത്തു.


വടകര: യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്‍.എം.പി ഇല്ലെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്നും വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചെന്നും  വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമ.

ടി.പിക്കു പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോയ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യമെന്നും രമ കൂട്ടിച്ചേർത്തു.

രമയുടെ വാക്കുകൾ,

"വടകരയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ആര്‍.എം.പിക്ക് കഴിഞ്ഞിട്ടുണ്ട്. സി.പി.ഐ.എം മണ്ഡലത്തില്‍ എത്ര ശക്തമായ പ്രചരണം നടത്തിയിട്ടും കാര്യമില്ല. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരു ഉറച്ച തീരുമാനമെടുത്ത് കഴിഞ്ഞതാണ്. അത് അവര്‍ ബാലറ്റ് പേപ്പറില്‍ കാണിച്ചു എന്നതാണ് അവസാനത്തെ കണക്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

ടി.പിക്കു പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോയ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യം.

പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. ഞങ്ങള്‍ സംസ്ഥാന രാഷ്ട്രീയവും വടകരയുടെ വികസനവും ചര്‍ച്ച ചെയ്തപ്പോള്‍ ജനങ്ങള്‍ കൊലപാതക രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തത്. അതില്‍ കൂടുതലും സ്ത്രീ വോട്ടര്‍മാരായിരുന്നു. അവരുടെ മനസ്സിലത് കെടാതെ കിടക്കുന്നുണ്ട്.

അഭിപ്രായം പറയാന്‍ ആര്‍ക്കും കഴിയണം. പക്ഷേ അതിന്റെ പേരില്‍ ഇനി ഒരു ജീവന്‍ ഇവിടെ നഷ്ടമാകരുത് എന്നായിരുന്നു ജനങ്ങളുടെ മനസ്"

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick