Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എഴുപതാം വയസ്സില്‍ അമ്മയായി;ജുവന്‍ബെന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി

janmabhumi-ad

Digital Malayali Web Desk October 20, 2021, 12:00 p.m.

വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദരെ പോലും അമ്ബരപ്പിച്ചാണ് ഈ പ്രായത്തില്‍ ജുവന്‍ബെന്‍ കുഞ്ഞിന് ജന്മം നല്‍കിയത്.


ഗുജറാത്ത് സ്വദേശികളായ മാല്‍ധാരിയുടെയും ജുവന്‍ബെന്‍ റബാരിയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കുഞ്ഞ്. എഴുപതാം വയസ്സില്‍ ജുവന്‍ബെന്‍ അമ്മയായിരിക്കുകയാണ്.

വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദരെ പോലും അമ്ബരപ്പിച്ചാണ് ഈ പ്രായത്തില്‍ ജുവന്‍ബെന്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ഗുജറാത്തിലെ മോറ ഗ്രാമത്തിലാണ് മാല്‍ധാരിയും ജുവന്‍ബെന്‍ റബാരിയും താമസിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെയാണ് എഴുപതാം വയസ്സില്‍ ജുവന്‍ബെന്‍ അമ്മയായത്. ഈ പ്രായത്തില്‍ ഗര്‍ഭധാരണം അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ദമ്ബതികളുടെ സ്വന്തം ഉത്തരവാദിത്തത്തിനുമേല്‍ ചികിത്സ ആരംഭിക്കുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടര്‍ നരേഷ് ബാനുശാലി പറയുന്നത്.

ഐവിഎഫിലൂടെ ആരോഗ്യമായ ഗര്‍ഭപാത്രമുള്ള ഏത് സ്ത്രീയ്‌ക്കും ഗര്‍ഭധാരണം സാധ്യമാണ്. എന്നാല്‍ ജുവന്‍ബെനിന്റെ പ്രായമായിരുന്നു ഇവിടെ വെല്ലുവിളി ഉയര്‍ത്തിയത്. എങ്കിലും കുഞ്ഞെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ അവര്‍ തയ്യാറാകുകയായിരുന്നു. ഇതിന്റെ ഫലമായാണ് ജുവന്‍ബെന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick