Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോവിഡ് മുക്തനായ യുവമാധ്യമ പ്രവര്‍ത്തകന്റെ മരണം കണ്ണീരോടെ മാധ്യമ ലോകം

janmabhumi-ad

Digital Malayali Web Desk April 03, 2021, 06:05 p.m.

കോവിഡ് മുക്തനായി വൈകാതെ യുവ മാധ്യമ പ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി


തൃശൂര്‍: കോവിഡ് മുക്തനായി വൈകാതെ യുവ മാധ്യമ പ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി. തൃശൂരിലെ പ്രമുഖ പ്രാദേശിക ചാനലായ ടിസിവിയിലെ ജിയോ സണ്ണി ( 44) ആണ് ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നുമരിച്ചത്്. കോവിഡ് മുക്തനായി ജോലിയില്‍ സജീവമായി വൈകാതെയാണ് അപ്രതീക്ഷിതമായ മരണം.

മാര്‍ച്ച് മാസത്തിലാണ് കോവിഡ് ബാധിതനായത്. കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിക്കാന്‍ പോയി ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചത്.

മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം ഹൃസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കും.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick