Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഏറ്റുമുട്ടുന്നത് പഴയ സഹയാത്രികര്‍; തൊടുപുഴയില്‍ രണ്ടിലയില്ലാതെ ഇത്തവണ വിജയം ആവര്‍ത്തിക്കാന്‍ ഉറപ്പിച്ച് ജോസഫ്; രണ്ടില ചിഹ്നത്തില്‍ അഭിമാന പോരാട്ടത്തിന് ജോസഫിന്‍റെ പ്രചരണം നയിച്ചിരുന്ന കെ.ഐ ആന്‍റണി

janmabhumi-ad

Digital Malayali Web Desk March 26, 2021, 07:59 p.m.

നാല് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജോസഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വീനറായിരുന്നു ആന്റണി.


 

കോട്ടയം: തൊടുപുഴയില്‍  മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും കനത്ത പോരാട്ടത്തിലാണ്. ഇത്തവണ അങ്കത്തിന് ഒരുങ്ങുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.ജെ.ജോസഫിന് എതിരാളി ജോസ് വിഭാഗത്തിലെ  കെ.ഐ ആന്‍റണി ആണ്. ശക്തമായ മത്സരത്തിന്‍റെ ഭാഗമായി തന്നെയാണ് എൽ.ഡി.എഫ് തൊടുപുഴ സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുനൽകിയത്. ജോസ് - ജോസഫ് വിഭാഗങ്ങളുടെ പോരാട്ടമായതിനാല്‍ തൊടുപുഴ ഏവരുടെയും ശ്രദ്ധാ കേന്ദ്രം തന്നെയാണ്.

ആകെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണയും പി.ജെ ജോസഫിനെ നിയമസഭയിലേക്കയച്ച മണ്ഡലമാണ്  തൊടുപുഴ. 2016ല്‍ പി.ജെ ജോസഫിന്‍റെ പ്രചാരണത്തിന് സജീവ സാന്നിധ്യമായിരുന്ന പ്രൊഫ. കെ.ഐ ആന്‍റണിയാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്നതാണ് ശ്രദ്ധേയം. ചിഹ്നം നഷ്ടമായെങ്കിലും ഇത്തവണയും മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം. സുപ്രീംകോടതി വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ നേടിയ രണ്ടില ചിഹ്നത്തിലാണ് ആന്‍റണി ജനവിധി തേടുന്നതും.

യു.ഡി.എഫ് സ്ഥാനാര്‍ഥി പിജെ ജോസഫ് 

1970ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ യു.കെ ചാക്കോയെ 1,635 വോട്ടിന് തോല്‍പ്പിച്ചാണ്  ജോസഫ് ആദ്യ വിജയം നേടുന്നത്. ഒൻപത് വട്ടം എം എൽ എ യും ഏഴു തവണ മന്ത്രിയുമായിരുന്നു പി ജെ ജോസഫ്.  അഞ്ച് തെരഞ്ഞെടുപ്പുകളിലെ തുടര്‍ജയങ്ങള്‍ക്ക് പിന്നാലെ 1991ലാണ്  പി.ജെ ജോസഫ് തോല്‍ക്കുന്നത്. തൊടുപുഴയ്ക്കു വികസനക്കുതിപ്പേകിയ പി.ജെ. ജോസഫിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. കഴിഞ്ഞതവണ സംസ്ഥാനത്തുതന്നെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു ജോസഫിന്. എല്‍.ഡി.എഫ് സ്വതന്ത്രനായ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് റോയി വാരികാട്ടിനെ 45,587 വോട്ടിനാണ് അന്ന് പരാജയപ്പെടുത്തിയത്. രാഷ്ട്രീയത്തിന് അതീതമായുള്ള ജോസഫിന്റെ വ്യക്തിബന്ധങ്ങളിലാണ് യു.ഡി.എഫിന്റെ  ആത്മവിശ്വാസം

 എന്നാല്‍ ഇത്തവണ ജോസഫ് നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. രണ്ടില ചിഹ്നം നഷ്ടമായതാണ് ഏറ്റവും വലിയ തിരിച്ചടി, ജോസ് വിഭാഗമാണ് എതിരാളി എന്നതും പ്രധാനം. ഗ്രൂപ്പ് പോര്, കോണ്‍ഗ്രസില്‍ ഇപ്പോള്‍ ജോസഫ് വിഭാഗത്തിനു പ്രാധാന്യമില്ല എന്നുള്ളതുമൊക്കെ ജോസഫിനെ അലട്ടുന്നുണ്ട്. ഇതൊക്കെ തെരഞ്ഞെടുപ്പിനെ നല്ലരീതിയില്‍ ബാധിച്ചേക്കും.

കൂടുതല്‍ തവണ മണ്ഡലത്തില്‍ എം എല്‍ എ ആയിരുന്നു എന്നത് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിനു മുതല്‍ക്കൂട്ട്. പിസി തോമസുമായി ലയിച്ചതിന്റെ പ്രതീക്ഷയാണ് മറ്റൊന്ന്. കഴിഞ്ഞതവണ മാണി വിഭാഗം സ്ഥാനാര്‍ഥിയായിരുന്നു. ഇത്തവണ പി.സി തോമസുമായി ലയിച്ച് ബ്രായ്ക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി പോരിനിറങ്ങുമ്പോള്‍  അതും എത്രമാത്രം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് അറിയാനാവാത്ത സ്ഥിതിയാണ്. രണ്ടില പോയതോടെ ട്രാക്ടര്‍ ചിഹ്നത്തിലാണ് മത്സരം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍   മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകള്‍ നേടി യുഡിഎഫ് മികച്ച പ്രകടനം നടത്തിയെന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. 

എല്‍ ഡി എഫ് സ്ഥാനാർഥി കെ .ഐ ആന്‍റണി

കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമായ കെ.ഐ. ആന്റണി  11-ാം അങ്കത്തിനിറങ്ങുന്ന പി.ജെ. ജോസഫിന് എതിരാളിയാകുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 1977 മുതല്‍ 91 വരെ ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു ആന്റണി. 1977 മുതല്‍ 1991 വരെ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. ഇക്കാലയളവില്‍ നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജോസഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വീനറായിരുന്നു ആന്റണി.1991ല്‍ ജോസഫുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്ത് പോവുകയായിരുന്നു. 

 അധ്യാപകനായിരുന്ന കെ.ഐ. ആന്റണി ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും. കെ.ഐ ആന്റണിയുടെ തൊടുപുഴയിലെ ശിഷ്യസമ്പത്തും പൊതു ജനങ്ങളോടുള്ള അടുപ്പവും വോട്ടായി മാറും എന്നാണ് ജോസ് പക്ഷത്തിന്‍റെ പ്രതീക്ഷ. ഭാര്യ ജെസി ആന്റണി നഗരസഭ രൂപീകരിച്ച കാലംമുതല്‍ കൗണ്‍സിലറാണ്.

രണ്ടില ചിഹ്നത്തില്‍ ജോസഫിന്‍റെ തട്ടകത്തില്‍ മത്സരിക്കുന്നു എന്നതാണ് വലിയ നേട്ടം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ എല്‍.ഡി.എഫ് മുന്നേറ്റം നടത്തിയപ്പോള്‍ യു.ഡി.എഫിന് ഒപ്പംനിന്നത് തൊടുപുഴ മണ്ഡലമായിരുന്നു. സ്ഥിരം ജേതാവായ ജോസഫിനോട് ഏറ്റുമുട്ടുന്നു എന്നതും ആശങ്കയുളവാക്കുന്നു. 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick