Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച്‌ പ്രതികരിക്കുന്നില്ല; കേസില്‍ വിചാരണ നടപടികള്‍ മുന്നോട്ടു പോകട്ടെയെന്ന്‍ ജോസ് കെ മാണി

janmabhumi-ad

Digital Malayali Web Desk July 28, 2021, 01:44 p.m.

സുപ്രീംകോടതിയുടെ വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച്‌ പ്രതികരിക്കുന്നില്ല. കേസില്‍ വിചാരണ നടപടികള്‍ മുന്നോട്ടു പോകട്ടെ


കോട്ടയം: നിയമസഭ കയ്യാങ്കളിക്കേസിലെ  സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ മകനും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ ജോസ് കെ. മാണി. സുപ്രീംകോടതിയുടെ വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച്‌ പ്രതികരിക്കുന്നില്ല. കേസില്‍ വിചാരണ നടപടികള്‍ മുന്നോട്ടു പോകട്ടെ എന്ന് ജോസ് കെ. മാണി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ മുമ്പ് നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ വ്യക്തമായ വിധി ഹൈക്കോടതി നേരത്തെ പ്രഖ്യാപിച്ചതാണ്.

രാജിവെക്കുന്നത് സംബന്ധിച്ച്‌ മന്ത്രി ശിവന്‍കുട്ടി തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വിചാരണക്ക് ശേഷം അന്തിമവിധി വന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. 2015ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

കേസ് പിന്‍വലിക്കാനാകില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവന്‍ കുട്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എംഎ‍ല്‍എമാരായ കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick