Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇടതു പോരാളികൾക്ക് ആവേശം പകരാൻ ജോസ് കെ.മാണിയിറങ്ങി: കോട്ടയത്തും ചങ്ങനാശേരിയിലും ആവേശജ്വാല പകർന്ന് ജോസ് കെ.മാണിയുടെ പടയോട്ടം

janmabhumi-ad

Digital Malayali Web Desk April 04, 2021, 12:23 a.m.

പാലാ നിയോജക മണ്ഡലത്തിലെ തിരക്കുകൾക്ക് അവധി നൽകിയാണ് പരസ്യപ്രചാരണത്തിന്റെ അവസാന ദിനം ജോസ് കെ.മാണി കോട്ടയം നിയോജക മണ്ഡലത്തിൽ എത്തിയത്


കോട്ടയം: ജില്ലയിലെ ഇടതു പോരാളികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയാവേശം പകർന്നു കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയിറങ്ങി. കോട്ടയത്തും ചങ്ങനാശേരിയിലുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി ജോസ് കെ.മാണി പ്രചാരണത്തിനിറങ്ങിയത്. പാലാ നിയോജക മണ്ഡലത്തിലെ തിരക്കുകൾക്ക് അവധി നൽകിയാണ് പരസ്യപ്രചാരണത്തിന്റെ അവസാന ദിനം ജോസ് കെ.മാണി കോട്ടയം നിയോജക മണ്ഡലത്തിൽ എത്തിയത്.

ഇന്നലെ കോട്ടയം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചിങ്ങവനത്ത് നടത്തിയ പൊതുയോഗത്തിലാണ് ജോസ് കെ.മാണി പങ്കെടുത്തത്. മാവിളങ്ങിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ ആവേശത്തോടെയാണ് ജോസ് കെ.മാണിയെ സ്വീകരിച്ചത്. തുടർന്നു ചേർന്ന പൊതുസമ്മേളനത്തിൽ സ്ഥാനാർത്ഥി കെ.അനിൽകുമാറിനൊപ്പം ജോസ് കെ.മാണിയും പങ്കെടുത്തു.

തുടർന്നു, ചങ്ങനാശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും ജോസ് കെ.മാണി പങ്കെടുത്തു. പ്രചാരണത്തിന്റെ ഭാഗമായി ചങ്ങനാശേരിയിൽ നടന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

എം.എൽ.എയാകാതെ തന്നെ നാടിന് ഏറെ സേവനം ചെയ്ത അനിൽകുമാർ നാടിന്റെ നായകൻ: ജോസ് കെ.മാണി

കോട്ടയം: എം.എൽ.എയാകും മുൻപു തന്നെ നാടിനും നാട്ടുകാർക്കും ഏറെ സേവനം ചെയ്ത കെ.അനിൽകുമാർ നാടിന്റെ നായകനാണെന്നു കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. കോട്ടയം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ചിങ്ങവനത്തു ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു ജില്ലയിലെ വിവിധ മേഖലകളുടെ മുഖഛായ തന്നെ അദ്ദേഹം മാറ്റി മറിച്ചു. കടുത്ത പ്രളയത്തിൽ പോലും വെള്ളത്തിൽ മുങ്ങാതെ കോട്ടയത്തെ കാത്തത് അനിൽകുമാറിന്റെ കരുതലായിരുന്നു. കൊടും വേനലിലും സാധാരണക്കാരുടെ വീടുകളിൽ വെള്ളം എത്തിക്കുന്ന നീരുറവകളാക്കി കോട്ടയത്തെ നദികളെ മാറ്റിയതും ഇതേ അനിൽകുമാർ തന്നെയാണ്. ഈ സാഹചര്യത്തിൽ അനിൽകുമാറിന് ജനപ്രതിനിധിയായാൽ ഇതിലുമേറെ ചെയ്യാൻ സാധിക്കുമെന്നും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick