Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പാലായിലെ രാഷ്ട്രീയകളം ജോസ് കെ. മാണിക്ക് അനുകൂലമായതിന് പിന്നിൽ കാപ്പന്റെ സോഷ്യൽ മീഡിയ ടീമിന്റെ അതിരുകടന്ന ആക്രമണമോ?

janmabhumi-ad

Digital Malayali Web Desk April 05, 2021, 12:10 p.m.

മുൻകാലങ്ങളിൽ കെ.എം. മാണിയെ എങ്ങനെ നേരിട്ടോ അതേ മാതൃകയെ മുൻനിറുത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ് മാണി സി. കാപ്പൻ വിഭാഗം പാലായിൽ പയറ്റിയത്. എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയുടെ പിൻബലം ഓരോ നീക്കത്തിലും ഉണ്ടായിരുന്നു.


പാലാ: എൽ.ഡി.എഫിൽ നിയമസഭാ സീറ്റുകൾ വീതം വയ്ക്കുന്നതിൽ നേരിട്ട കാലതാമസം പാലായിൽ കാപ്പൻ ക്യാമ്പിന് വലിയൊരു മേധാവിത്വം തെരഞ്ഞെടുപ്പിന്റെ ആദ്യനാളുകളിൽ ലഭിച്ചിരുന്നു. മുൻകാലങ്ങളിൽ കെ.എം. മാണിയെ എങ്ങനെ നേരിട്ടോ അതേ മാതൃകയെ മുൻനിറുത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ് മാണി സി. കാപ്പൻ വിഭാഗം പാലായിൽ പയറ്റിയത്. എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയുടെ പിൻബലം ഓരോ നീക്കത്തിലും ഉണ്ടായിരുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്ര പാലായിൽ എത്തുന്ന ദിനം

മധ്യകേരളത്തിൽ യു.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നു പൊതുവേ വിലയിരുത്തപ്പെടുന്ന കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഈറ്റില്ലത്തിൽ തന്നെ എൽ.ഡി.എഫിന്റെ ഒരു പ്രമുഖ ഘടക കക്ഷിയായ എൻ.സി.പി. യെ പറിച്ചെടുക്കുക എന്ന പദ്ധതി

ഭാഗികമായി പരാജയപ്പെട്ടെങ്കിലും മാണി സി. കാപ്പന്റെ കടന്നു വരവ് ഒരു ആഘോഷമാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. ഐശ്വര്യയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പോലുമില്ലാതിരുന്ന യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെ മുഴുവൻ പാലായിൽ എത്തിച്ചത് ജോസ് കെ. മാണിയെ ഏതുവിധേനയും പരാജയപെടുത്തണം എന്ന രമേശ് ചെന്നിത്തലയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഭലനമായിരുന്നു. യു.ഡി.എഫിനായുള്ള തന്റെ കന്നി പ്രസംഗത്തിൽ പിണറായി വിജയനെ കാര്യമായി പ്രശംസിച്ച കാപ്പൻ ജോസ് കെ. മാണിയെ കടന്നാകൃമിച്ചത്  കാപ്പന്റെ സോഷ്യൽ മീഡിയ ക്യാമ്പിന്റെ കൃത്യമായ പദ്ധതിയായിരുന്നു. എൽ.ഡി.എഫിന്റെ വോട്ടുകൾ ലക്ഷ്യമാക്കിയുള്ള പിണറായി സ്തുതിയും ജോസ് കെ. മാണിയെ ജൂനിയർ മാൻഡ്രേക്ക്  എന്ന് വിശേഷിപ്പിച്ചതും  പാലായിലെ കേരള കോൺഗ്രസ് നെ കടന്നാക്രമിച്ചതും  ഒരേ അച്ചിൽ തീർത്ത തന്ത്രങ്ങൾ തന്നെയായിരുന്നു. എന്നാൽ ഏവരും പ്രതീഷിച്ചതിനു വിപരീതമായി  വളരെ തണുത്ത പ്രതികരണമാണ് മാണി ക്യാമ്പിൽ നിന്നുമുണ്ടായത്. പാലായുടെ രാഷ്ട്രീയരീതി വെല്ലുവിളികളുടെയല്ലെന്നും കെ.എം. മാണി മുൻപോട്ടു വെച്ച രാഷ്ട്രീയത്തിൽ എഴുതപ്പെടാത്ത ചില മര്യാദകളുടെ ഭാഗമാണെന്നുമായിരുന്നു മാണി വിഭാഗത്തിന്റെ പ്രതികരണം. ജോസ് കെ. മാണിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ കാപ്പന്റെ സോഷ്യൽ മീഡിയ വിഭാഗം അതിശക്തമായ ആക്രമണം തന്നെയാണ് ജോസ് കെ. മാണിക്കെതിരെ അഴിച്ചു വിട്ടത്. 

ഇത് ആദ്യഘട്ടത്തിൽ യു.ഡി.എഫ് നു പാലായിൽ ഒരു മേൽകൈ ഉണ്ടാക്കാൻ സാധിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സൈബർ മേഖലകളിൽ പേരു കേട്ട മാണി വിഭാഗം ശക്തമായി തിരിച്ചടിക്കുമെന്ന് തന്നെയാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാൽ അടുത്ത കാലത്തു മാണി വിഭാഗത്തിന്റെ സോഷ്യൽ മീഡിയയിൽ വലിയ ഒരു അഴിച്ചുപണി നടത്തപ്പെട്ടിരുന്നു.  പാർട്ടിയുമായി ഇഴുകിച്ചേർന്നു ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘടനയായി രൂപാന്തരപ്പെട്ട മാണി വിഭാഗം സോഷ്യൽ മീഡിയ കാപ്പന്റെ ആരോപണങ്ങൾക്കു അതേ രീതിയിൽ മറുപടി നൽകാതെ പ്രചാരണ തന്ത്രങ്ങളിൽ നിറച്ചത് പാലാക്കായി ജോസ് കെ. മാണിയിലൂടെ സാധ്യമായ പദ്ധതികളിലൂന്നിയ മറുപടികളായിരുന്നു. ഇതിനു പിന്നിൽ പാർട്ടി ചെയർമാന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നതായാണ് മാണി വിഭാഗത്തിന്റെ സോഷ്യൽ മീഡിയ നേതൃത്വത്തിൽ നിന്നും അറിഞ്ഞത്.

യു.ഡി.എഫ്. പാലായിൽ ജോസ് കെ. മാണിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ  എൽ.ഡി.എഫ്. വികസനത്തിലൂന്നിയ പ്രചാരണ തന്ത്രങ്ങളിലാണ് ആവിഷ്കരിച്ചത്. എന്നാൽ കാപ്പൻ ക്യാമ്പ് എന്ത് കൊണ്ട് രാഷ്ട്രീയമായി ജോസ് കെ. മാണിയെ നേരിടുന്നതിൽ പരാജപ്പെടുന്നു എന്ന വികാരമാണ് പാലായിലെ സാധരണക്കാർക്കിടയിൽ നിലനില്കുനത്. അതോടൊപ്പം ഒരു സ്ഥാനാർത്ഥിയുടെ കുടുംബത്തെ പോലും വെറുതെ വിടാത്ത രാഷ്ട്രീയ പ്രവർത്തനം പാലയ്ക്കു ചേർന്നതല്ലെന്നും പി.സി. ജോർജ് പോലും ഉയർത്താത വിലകുറഞ്ഞ ആരോപണമാണ് ഒളി ക്യാമറയിൽ ചിത്രീകരിക്കപ്പെട്ടു എന്ന വ്യാജേന തോമസ് ആർ.വി. ജോസിനെ പോലുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ ചെയ്തതെന്ന് പൊതുവേ വിലയിരുത്തപ്പെട്ടു. പ്രത്യേകിച്ചു സ്ത്രീ വോട്ടർമാരുടെ ഇടയിൽ ഇത്തരം പ്രചാരണതന്ത്രങ്ങൾ കാപ്പന് ലഭിച്ചേക്കാവുന്ന ചില വോട്ടുകളിൽ പോലും വിള്ളൽ വീഴ്ത്തി എന്നാണ് പാലായിലെ വോട്ടർമാരോട് സംസാരിക്കുമ്പോൾ മനസിലാകുന്നത്.

എന്നാൽ യു.ഡി.എഫ് ക്യാമ്പ് മുകളിൽ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി കൊടുക്കാതെ പാലായുടെ വികസനത്തിനും ജനനന്മക്കും കേരള കോൺഗ്രസ് എന്ത് ചെയ്തു ഇനി എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നതിനെ മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. അതോടൊപ്പം കഴിഞ്ഞ ഒന്നര വര്ഷം കാപ്പൻ പാലായ്ക്കു വേണ്ടി എന്ത് ചെയ്തു എന്ന വെല്ലുവിളിയുമുയർത്തി. എന്നാൽ ഒന്നര വർഷക്കാലം കുറഞ്ഞ കാലമാണെന്നും ഇതിനോടകം ധാരാളം പദ്ധതികൾ പാലായ്ക്കായി കാപ്പൻ കൊണ്ട് വന്നു എന്ന മറു വാദമാണ് കാപ്പൻ ഉയർത്തിയത്. മാണി വിഭാഗം കാപ്പനൊപ്പം ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച കോന്നി എം.എൽ.എ. ചെയ്തു തീർത്ത പദ്ധതികളുയർത്തി കാപ്പന്റെ വാദങ്ങളെ പരസ്യമായി തന്നെ തകർക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ കൂടുതൽ വ്യക്തിപരമായ ആരോപണങ്ങളിലേക്ക്  തിരിഞ്ഞ കാപ്പന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ നീക്കങ്ങൾ കാപ്പന് പാലായിൽ കൂടുതൽ  തിരിച്ചടിയായി.  അതോടൊപ്പം പാലായിൽ  കാപ്പൻ കൊണ്ട് വന്ന പദ്ധതികൾ അക്കമിട്ടു പറയുവാൻ സാധിക്കാതെ വന്നതും പൊതുജനങ്ങൾക്കിടയിൽ രഷ്ട്രീയപോരിൽ കാപ്പൻ പിന്നോട്ട് തള്ളപ്പെട്ടു  എന്ന അഭിപ്രായം പാലായുടെ രാഷ്ട്രീയ മണ്ഡലത്തിൽ പടർന്നു

തോമസ് ർ.വി. ജോസ് ന്റെ ഒളി കാമറ പ്രയോഗം പാലായിൽ യു.ഡി.എഫ്. സാധ്യതകളെ പിന്നോട്ടടിച്ചന്നും വിലയിരുത്തലുണ്ട്. പാലായിൽ ഏറ്റുമുട്ടിയത് ജോസ് കെ മാണിയുടെ വികസന കാഴ്ചപാടും കപ്പന്റെ വ്യക്തിപരമായ പരാമർശങ്ങളുമാണ്. ജനം രാഷ്ട്രീയ അധിക്ഷേപങ്ങളെക്കാൾ നാടിന്റ വികസനത്തെയാണ് ഇഷ്ടപ്പെടുന്നതെന്ന് വൃക്തം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick