Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോട്ടയത്ത് ജോസ്- ജോസഫ് പോരാട്ടത്തിൽ ആര് നേടും ?സർവ്വേകളിൽ മുൻതൂക്കം ജോസ് വിഭാഗത്തിന്

janmabhumi-ad

Digital Malayali Web Desk March 26, 2021, 06:46 p.m.

രണ്ടു മണ്ഡലങ്ങളിലും കേരളാ കോണ്‍ഗ്രസ് എമ്മിനുള്ള മുന്‍‌തൂക്കം ജോസഫിന് തിരിച്ചടിയായേക്കും.


കോട്ടയം: ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് ജോസ് - ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന രണ്ടു മണ്ഡലങ്ങളാണ് കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും. അതിനാല്‍ തന്നെ ഇവിടെ കടുത്ത പോരാട്ടമാവും നടക്കുക. ജോസ് വിഭാഗത്തിനാണ് പൊതുവേ നേട്ടമെന്ന് വിലയിരുത്തലുകള്‍ ഉയരുമ്പോഴും പ്രതീക്ഷ കൈവിടാതെ ജോസഫ് വിഭാഗവും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുകയാണ്. ഇടതു മുന്നണിയില്‍ എത്തിയതോടെ ജോസ് വിഭാഗത്തിനു ലഭിച്ചിരിക്കുന്ന പരിഗണനയുടെ ഫലം  തദ്ദേശ തെരഞ്ഞെടുപ്പിലും വ്യക്തമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു. യുഡിഎഫ് കോട്ട എന്ന് വിശേഷിപ്പിക്കുന്ന കോട്ടയം ജില്ലയില്‍ ഇക്കുറി എല്‍ ഡി എഫ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് ആയ കടുത്തുരുത്തിപോലും  ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.  മോന്‍സ് ജോസഫ് ഇവിടെ സിറ്റിങ് എംഎല്‍എ. ആണെങ്കിലും  ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന്റെ ശക്തി തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ ഇവിടെയും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും മോൻസ് ജോസഫുമാണ് വീണ്ടും നേർക്കുനേർ പോരാട്ടത്തിന് എത്തിയിരിക്കുന്നത്. നാലാമത്തെ പ്രാവശ്യമാണ് ഇരു സ്ഥാനാർത്ഥികളും ഏറ്റുമുട്ടുന്നത്. 2001, 2006 തെരഞ്ഞെടുപ്പിൽ മോൻസ് എൽ ഡി എഫിലും സ്റ്റീഫൻ യു ഡി എഫിലും സ്ഥാനാർഥികൾ ആയിരുന്നു. 2011ൽ മോൻസ് യു ഡി എഫിലും സ്റ്റീഫൻ എൽ ഡി എഫിലും.  

കടുത്തുരുത്തിയില്‍ കേരളാ കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണ് കടുത്തുരുത്തി.അതില്‍ തന്നെ കെ എം മാണിയോട് താല്പര്യമുള്ളവരാണ് ഏറെയും. ഇതാണ് ജോസ് വിഭാഗത്തിന് അനുകൂലഘടകമായി ചൂണ്ടിക്കാണിക്കുന്നത്. ജോസഫ് ഗ്രൂപ്പിനുള്ളിലെ പോരും വോട്ട് കുറയാന്‍ കാരണമായി വിലയിരുത്തുന്നു. കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും ഇത്തവണ കോട്ടയത്ത് അധികമായി കിട്ടുന്ന സീറ്റുകളില്‍ പെടുന്നു.

ചങ്ങനാശ്ശേരിയില്‍ പുതു മുഖങ്ങളായ  ജോസഫ് വിഭാഗം സ്ഥാനാര്‍ഥി വിജെ ലാലിയും ജോസ് വിഭാഗം സ്ഥാനാര്‍ഥിജോബ്‌ മൈക്കിളും തമ്മിലാണ് ഏറ്റുമുട്ടല്‍. ജോബ്‌ മൈക്കിളിനും  വി.ജെ. ലാലിക്കും സ്വന്തംനാട്ടിൽ ആദ്യമത്സരമാണ്. സിറ്റിംഗ് എം എല്‍ എ സി എഫ് തോമസിന്‍റെ നിര്യാണത്തോടെ ജോസഫ് വിഭാഗത്തില്‍  ഇത്തവണ സീറ്റ് തര്‍ക്കവും നിലനിന്നിരുന്നു.  ഇതും തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടിയായേക്കും.  

കേരള കോൺഗ്രസ് എമ്മിന്റെ ജില്ലയിലെ ഉറച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ചങ്ങനാശ്ശേരി. സാമുദായിക സമവാക്യങ്ങൾ വിജയം തീരുമാനിക്കുന്ന മണ്ഡലം കൂടിയാണിത്. സിഎഫ് തോമസ്, കെ.എം മാണിയുടെ മരണശേഷം ജോസഫ് പക്ഷത്തേക്ക് ചുവടുമാറ്റിയിരുന്നു. ജോസഫ് പക്ഷം യുഡിഎഫിൽ സീറ്റ് ആവശ്യപ്പെടാൻ കാരണം ഇതാണ്. ആദൃ ഘട്ടത്തിൽ സി എഫിന്റെ സഹോദരനെയും മകളെയും പരിഗണിച്ചതാണ്.ഒടുവിൽ  പഴയ ജോസഫ് ഗ്രുപ്പ് പ്രാദേശിക നേതാവായ ലാലിയെ മത്സരിപ്പിക്കാൻ ജോസഫ് തീരുമാനിക്കുകയായിരുന്നു. സി എഫിന്റെ കുടുംബത്തോട്ജോസഫ് ഗ്രൂപ്പ്  നീതി കാട്ടിയില്ലന്ന വികാരം ശക്തമായി അലയടിക്കുന്നുണ്ട്. രണ്ടു മണ്ഡലങ്ങളിലും കേരളാ കോണ്‍ഗ്രസ് എമ്മിനുള്ള മുന്‍‌തൂക്കം ജോസഫിന് തിരിച്ചടിയായേക്കും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick