Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എതിർ സ്ഥാനാർത്ഥിയെക്കുറിച്ച് ജോ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടോ? തിരിച്ചും മാന്യത കാണിക്കണം, ഞങ്ങള്‍ക്ക് ഇനിയും ഈ നാട്ടില്‍ ജീവിക്കാനുള്ളതല്ലേ': വ്യാജ വീഡിയോയില്‍ പ്രതികരിച്ച്‌ ജോ ജോസഫിന്റെ ഭാര്യ

janmabhumi-ad

Digital Malayali Web Desk May 26, 2022, 05:08 p.m.

ജോ ജോസഫിനെതിരെ ക്രൂരമായ സൈബര്‍ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തന്റെ കുടുംബത്തിന് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും ദയ പസ്കല്‍ ചോദിച്ചു


കൊച്ചി: വ്യാജ വീഡിയോ പ്രചരണത്തിനെതിരെ പ്രതികരിച്ച്‌ തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ദയ പസ്കല്‍.

ജോ ജോസഫിനെതിരെ ക്രൂരമായ സൈബര്‍ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തന്റെ കുടുംബത്തിന് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും ദയ പസ്കല്‍ ചോദിച്ചു. അങ്ങോട്ട് കാണിക്കുന്ന മാന്യതയും മര്യാദയും തിരിച്ചു കാണിക്കുന്നത് തെറ്റാണോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'തെരഞ്ഞെടുപ്പെന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ലല്ലോ. അത് നയങ്ങളും രാഷ്ട്രീയവും തമ്മില്‍ വികസനം പറഞ്ഞ് ആരോ​ഗ്യകരമായ മത്സരമായിരിക്കണമെന്ന് കരുതുന്നു. പക്ഷെ ഇപ്പോള്‍ കുറച്ച്‌ ദിവസങ്ങളായി എല്ലാ പരിധികളും വിടുന്ന ഒരവസ്ഥയിലാണുള്ളത്. ഒരു വ്യാജ വീഡിയോ അദ്ദേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നു. എത്ര ക്രൂരമാണിത്'- ദയ പസ്കല്‍ പറഞ്ഞു.

'ഞങ്ങളൊരു ചെറിയ കുടുംബമാണ്. രണ്ട് പെണ്‍കുട്ടികളും അദ്ദേഹവുമടങ്ങുന്ന കുടുംബം. ഞങ്ങളുടെ രണ്ട് പേരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. കുട്ടികള്‍ക്കിനിയും സ്കൂളില്‍ പോവേണ്ടേ. തെരഞ്ഞെടുപ്പില്‍ ഒരാള്‍ ജയിക്കുകയും മറ്റെയാള്‍ തോല്‍ക്കുകയും ചെയ്യും. അതല്ലേ രാഷ്ട്രീയം. അതിനു ശേഷവും നമുക്കെല്ലാവര്‍ക്കും ഈ നാട്ടില്‍ ജീവിക്കാനുള്ളതല്ലേ. എതിര്‍പക്ഷത്തെ ഏതെങ്കിലും ഒരാളെ പറ്റി ജോ മോശമായി എന്തെങ്കിലും പറഞ്ഞത് നിങ്ങളുടെ ശ്രദ്ധയിലുണ്ടോ. അങ്ങോട്ട് കാണിക്കുന്ന മാന്യതയും മര്യാദയും തിരിച്ചു കാണിക്കുന്നത് തെറ്റാണോ?' ദയ പാസ്കല്‍ ചോദിച്ചു

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick