Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വാഹനാപകടത്തില്‍ പ്രവാസി മരിച്ചു; അപകടം ബിസിനസ് ആവശ്യാര്‍ത്ഥം ബാഗ്ലൂരില്‍ പോയി മടങ്ങവേ

janmabhumi-ad

Digital Malayali Web Desk February 21, 2021, 03:54 p.m.

ഷറഫിയയില്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റ് റെഡിമേഡ് ഷോപ്പ് നടത്തിവരികയായിരുന്നു. നാട്ടില്‍ അവധിക്ക് എത്തിയ അഹ്ദുള്‍ നാസര്‍, ബിസിനസ് ആവശ്യാര്‍ത്ഥം ബാഗ്ലൂരില്‍ പോയി മടങ്ങവേ ഞായറാഴ്ച്ച രാവിലെ ഏഴരയോടെ കടുങ്ങപുരം ലക്ഷംവീട് പടിക്കല്‍ വെച്ച്‌ ഇദ്ദേഹം ഓടിച്ച കാര്‍ മരത്തിലിടിച്ചാണ്‌ അപകടം ഉണ്ടായത്


ജിദ്ദ: ജിദ്ദയില്‍ റെഡിമേഡ് വസ്ത്രാലയം നടത്തുന്നയാള്‍ നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കടുങ്ങപുരം പഴയ വില്ലേജ് പടിയിലെ പള്ളിപ്പറമ്ബന്‍ അബ്ദുല്‍ നാസര്‍ (42) ആണ് മരിച്ചത്. 

ഷറഫിയയില്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റ് റെഡിമേഡ് ഷോപ്പ് നടത്തിവരികയായിരുന്നു. നാട്ടില്‍ അവധിക്ക് എത്തിയ അഹ്ദുള്‍ നാസര്‍, ബിസിനസ് ആവശ്യാര്‍ത്ഥം ബാഗ്ലൂരില്‍ പോയി മടങ്ങവേ ഞായറാഴ്ച്ച രാവിലെ ഏഴരയോടെ കടുങ്ങപുരം ലക്ഷംവീട് പടിക്കല്‍ വെച്ച്‌ ഇദ്ദേഹം ഓടിച്ച കാര്‍ മരത്തിലിടിച്ചാണ്‌ അപകടം ഉണ്ടായത്. പെരിന്തല്‍മണ്ണ ജില്ല ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം കട്ടിലശ്ശേരി ജുമാമസ്ജിദ് മഖ്ബറയില്‍ ഖബറടക്കും.

പിതാവ്: ഹുസൈന്‍ ഹാജി, മാതാവ്: തായാട്ടില്‍ റാബിയ, ഭാര്യ: ഒറവക്കാട്ടില്‍ ഷമീറ, മക്കള്‍: മുഹമ്മദ് വിഷാന്‍, മിഷ ഫാത്തിമ, ഇഷ്മ ഫാത്തിമ, സഹോദരങ്ങള്‍: മന്‍സൂര്‍, ബുഷ്റ, നിഷാബി. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick