Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബിജെപി നേതാവിന്റെ മകള്‍ തൂങ്ങി മരിച്ച നിലയിൽ; കണ്ണ് ചൂഴ്ന്നെടുത്തു, പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ബന്ധുക്കള്‍

janmabhumi-ad

Digital Malayali Web Desk June 10, 2021, 09:57 a.m.

തുണി ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുന്നതിനുമുന്‍പ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് പൊലീസ് പറഞ്ഞു


റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവിന്റെ 16കാരിയായ മകളെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പാലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  

ബുധബാർ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളിൽ മൂത്ത മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി.

അതേസമയം പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പ്രാദേശിക ശ്മശാനത്തിൽ സംസ്‌കരിച്ചു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ കോൾ ഡേറ്റ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാർ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രദീപ് വിവാഹിതനാണ്. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ 7 ന് രാവിലെ 10ന് വീട്ടില്‍നിന്ന് ഇറങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നു കുടുംബം പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടക്കവെ ബുധനാഴ്ചയാണ് വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

തുണി ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുന്നതിനുമുന്‍പ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പീഡന കേസാണോയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ പറയാനാകൂവെന്നും സാധ്യമായ എല്ലാ കോണുകളില്‍നിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തിരുന്നതായും പൊലീസ് പറഞ്ഞു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick