Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ജസ്നയെ തട്ടിക്കൊണ്ടുപോയതോ, ഒളിച്ചോടിയതോ? ആകെയുള്ളത് ടൗണിൽ എത്തിയെന്ന സാക്ഷിമൊഴികൾ മാത്രം! എവിടെ ആ 20 കാരി?

janmabhumi-ad

Digital Malayali Web Desk October 29, 2020, 05:08 p.m.

മുക്കൂട്ടുതറയില്‍ നിന്ന് കാണാമറയത്ത്! എവിടെ ആ 20 കാരി?


റാന്നി: കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ(20) കാണാതായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. അന്വേഷണം തുടരുന്നെന്നല്ലാതെ മറ്റൊന്നും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പറയാനില്ല. ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.  ഇത്രയും ചലഞ്ചിങ്ങായ ഒരു കേസ് അടുത്ത കാലത്തെങ്ങും പോലീസിനു മുന്നിൽ എത്തിച്ചേർന്നിരുന്നില്ല എന്നതാണ് സത്യം. ഇതിനിടയിൽ ജസ്‌നയെ കുറിച്ചു വിവരം നല്ക്കുന്നവര്‍ക്ക് നല്ലൊരു തുക പോലീസ് പ്രതിഫലം പ്രഖ്യാപിച്ചു.

jesna missing: ജെസ്ന തിരോധാനം: അന്വേഷണത്തിന്‍റെ ദിശ മാറ്റുന്നു - kerala  student jesna missing case: kerala police to divert investigation path:  ജെസ്ന തിരോധാനം അന്വേഷണത്തിന്‍റെ ദിശ ...

പ്രതിഫല പ്രഖ്യാപിച്ച പിറ്റേ ദിവസം മുതൽ നിരവധി കോളുകളാണ് പൊലീസിനേ തേടി എത്തിയത്. എന്നാൽ അതൊന്നും അന്വേഷണത്തെ സഹായിച്ചില്ല എന്നു മാത്രമല്ല, ആ ഫോൺ കോളുകളിൽ കൂടുതലും ഊഹാപോഹങ്ങൾ മാത്രമായിരുന്നു. ജസ്നയുടെ ശരീര പ്രകൃതത്തിലുള്ള അതേ സാമ്യമുള്ള കുട്ടികളെ പലയിടത്തായി വെച്ചു കണ്ടു എന്നാതായിരുന്നു കൂടുതൽ ഫോൺ കോളുകളുടെയും സാരം.ഇതിനിടയിൽ അലീഷയാണ് ജസ്ന എന്നു പറഞ്ഞു വിളിച്ച വിരുതന്മാർ വേറെയുമുണ്ട്.എന്തായാലും കേസിൻ്റെ തുടരന്വേഷണത്തിന് സഹായിക്കുന്ന ഒന്നും തന്നെ പ്രതിഫല തുക പ്രഖ്യാപിച്ചതിനു ശേഷം ലഭിച്ചില്ല എന്നതാണ് സത്യം.

ജെസ്നയും ഭൂകോലക ലക്ഷ്മിയും കാണാതായതിന് പിന്നിലെ ബന്ധം എന്ത്? ജെസ്ന കേസ്  പുതിയ വഴിത്തിരിവിലേക്ക്... | Daily Indian Herald

അതിനിടെ ജസ്നയുടെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ജസ്ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്ന് ജസ്നയുടെ വീട്ടുകാരും പോലീസിനോടു പറഞ്ഞിരുന്നു . ഇതിനിടെ ജസ്നയുടെ സഹോദരൻ ജെയ്സും ആൺസുഹൃത്തിനെതിരെ രംഗത്ത് എത്തി. ജെസ്നയുടെ തിരോധാന കേസിൽ ആൺ സുഹൃത്തിനെ സംശയം ഉണ്ടെന്നും സുഹൃത്തിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലാത്തതു കൊണ്ടാണ് താന്‍ ആരോപണം ഉന്നയിക്കാത്തതെന്നും ജെയ്സ് പറഞ്ഞു.  

ജസ്നയുമായി ഈ സുഹൃത്ത് ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയതോടെയാണ് ജസ്നയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്ത് വിട്ടയച്ചതിനു ശേഷം ഈ സുഹൃത്തും കുടുംബവും പോലീസിനെതിരെ തിരിഞ്ഞതോടെ പൊലീസ് പ്രതിരോധത്തിലായി. പേരിന് മാത്രമായിട്ടാണ് ജസ്ന തിരോധാന കേസ് പോലീസ് അന്വേഷിക്കുന്നത് എന്ന ആരോപണം ഓരോ ദിവസവും ശക്തമായി കൊണ്ടിരുന്നു. ഫോണ്‍കോള്‍ പരിശോധനയല്ലാതെ അന്വേഷണത്തിൽ അൽപ്പം പോലും മുന്നേറാൻ പോലീസിന് സാധിച്ചില്ല.

 

ജസ്നയെ 2018 മാർച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതം. അതുകൊണ്ടുതന്നെ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാകുന്ന ദിവസം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒൻപതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോകുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.

കാണാതായ ജസ്‌ന ബെംഗളൂരുവിലെത്തിയതായി റിപ്പോര്‍ട്ട് | Jasna who missing from  Mukkoottuthara went to Bangaluru report

ഒരു ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറ ടൗണില്‍ എത്തി. പിന്നീട് ജസ്‌നയെ കുറിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ല. ജസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കൈവശം ഒന്നും എടുക്കാതെയാണ് ജെസ്‌ന പുറത്തുപോയത്. ഏറെ കൂട്ടുകാർ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ വസ്ത്രങ്ങളോ എറ്റിഎം കാർഡോ എടുത്തില്ല. ഉപയോഗിക്കുന്ന സാദാഫോൺ വീട്ടിൽ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. ജെസ്നയുടെ വാട്സാപ്പ് അക്കൗണ്ടും മൊബൈൽ ഫോണുമൊക്കെ പിന്നീട് പോലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായ ജെസ്ന എരുമേലി വരെയെത്തിയതായി മാത്രമാണ് പോലീസിനു ലഭിച്ച തെളിവ്.

 

ജസ്ന കേസില്‍ പോലീസ് അന്വേഷണത്തിന് ആകെ ലഭിച്ചത് ജസ്ന വീട്ടിൽ നിന്നിറങ്ങി ടൗണിൽ എത്തി എന്ന സാക്ഷിമൊഴികൾ മാത്രമാണ്. ഇതിനിടയിൽ പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ല എന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പടെയുള്ളവർക്ക് ജെസ്നയുടെ കുടുംബം പരാതി നൽകുകയും, കോട്ടയം, പത്തനംതിട്ട പ്രസ് ക്ലബുകളിൽ വാർത്താ സമ്മേളനം നടത്തുകയും ചെയ്തു. ജെസ്‌നയുടെ പിതാവിന്റെ പരാതി ലഭിച്ചയുടനെ മുഖ്യമന്ത്രി പിണറായി വിജയൻ ജെസ്ന തിരോധാനക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി.

ഇതിനിടയിൽ അവസാന കച്ചി തുരുമ്പെന്ന നിലയിൽ ജെസ്നയുടെ കൂട്ടുകാരെ ഉൾപ്പെടുത്തിയും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ കേന്ദ്രികരിച്ചും സിസി ടിവികൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടർന്നു. ജസ്ന ഇന്നും കാണാമറയത്ത് തന്നെയാണ്.

വർഷം 2 കഴിഞ്ഞു, ജസ്‌ന ഇപ്പോഴും കാണാമറയത്ത് തന്നെ

ഏതൊരു കുറ്റകൃത്യം നടക്കുമ്പോഴും അത് തെളിയാനുള്ള അല്ലെങ്കിൽ തെളിയിക്കാനുള്ള കച്ചി തുരുമ്പ് അവിടെ അവശേഷിച്ചിരിക്കും എന്ന ശുഭാപ്തി പ്രതീക്ഷയുള്ളവരാണ് അന്വേഷണ ഉദ്യോഗസ്ഥർ. എന്നാല്‍ ജസ്ന കേസില്‍ ഇതുവരെയും  അങ്ങനെയോന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല.   ഈ തിരോധാനത്തിൽ തെളിവുകൾ അവശേഷിക്കാത്ത സാഹചര്യത്തിൽ കേസ് റിവേഴ്സ് ഗിയറിലേക്ക് ഒന്നു കൂടി തിരിച്ചു. ജസ്നയെ കാണാതാകുന്നതിനു മുൻപ് ജസ്നയുമായി ബന്ധപ്പെട്ടവരും ജസ്ന ബന്ധപ്പെട്ടവരുമായ ആളുകളുടെ പേരുവിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. അവരുമായി അന്വേഷണ സംഘം ബന്ധപ്പെട്ടു .എന്നാല്‍ ഇതുവരെയും ജസ്ന എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല.

 

ഒരു പെണ്‍കുട്ടിക്ക് ഇത്രയും നാള്‍ മറഞ്ഞിരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഏവരുടെയും ഉള്ളില്‍. അതോ അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന്. ജസ്നയെ തട്ടിക്കൊണ്ടുപോകലിനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞില്ല. എന്നാൽ പോലീസിൻ്റെ അന്വേഷണത്തെ സഹായിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല.

ജസ്ന തിരികെ വരും എന്ന വിശ്വാസത്തിലാണ് ഇന്ന് ആ നാടും കുടുംബവും. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick