Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


"പൊതുവിടത്തില്‍ പ്രത്യക്ഷയാകുന്ന പെണ്ണാണ് പ്രശ്‌നം! അവളെ കാണുന്ന കണ്ണുകളുടെ ഉടമ രാഷ്ട്രീയക്കാരന്‍ ആകട്ടെ, നന്‍മ്മമരം ആകട്ടെ, ആരായാലും പഴകി തുരുമ്പിച്ച പഴയ വാറോലകള്‍ കൊണ്ടാണ് അവളെ വിലയിരുത്തുന്നത്'; ജെസ്‌ല മാടശേരി

janmabhumi-ad

Digital Malayali Web Desk May 06, 2021, 04:46 p.m.

'സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളത്തിലെ ചിലര്‍ പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്' - ജസ്ല മാടശേരി


മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ആക്ടിവിസ്റ്റും ബിഗ്‌ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ത്ഥിയുമായിരുന്നു ജസ്ല മാടശേരി. തന്റേതായ അഭിപ്രായങ്ങളും വിമർശനങ്ങളും ജസ്ല തുറന്ന് പറയാറുണ്ട്.  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.

'സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളത്തിലെ ചിലര്‍ പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്. സ്ത്രീകളുടെ അഭിപ്രായവും, അവളുടെ പ്രതികരണങ്ങളും പ്രതീക്ഷകളും എല്ലാം ഇരിക്കുന്നത് അവളുടെ കാലുകള്‍ക്കിടയിലാണ് എന്ന പൊതുബോധമാണ് സ്ത്രീ മിണ്ടിയാല്‍, അവള്‍ രാഷ്ട്രീയം പറഞ്ഞാല്‍ ,എല്ലാവരേയും പോലെ വിജയം ആഘോഷിച്ചാല്‍ ഒക്കെ ഉണര്‍ന്ന് ഉദ്ധരിച്ച് പൊന്തുന്നത്.- ജസ്ല കുറിച്ചു.

ജെസ്‌ലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം,

"സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളത്തിലെ ചിലര്‍ പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്. സ്ത്രീകളുടെ അഭിപ്രായവും, അവളുടെ പ്രതികരണങ്ങളും പ്രതീക്ഷകളും എല്ലാം ഇരിക്കുന്നത് അവളുടെ കാലുകള്‍ക്കിടയിലാണ് എന്ന പൊതുബോധമാണ് സ്ത്രീ മിണ്ടിയാല്‍, അവള്‍ രാഷ്ട്രീയം പറഞ്ഞാല്‍ ,എല്ലാവരേയും പോലെ വിജയം ആഘോഷിച്ചാല്‍ ഒക്കെ ഉണര്‍ന്ന് ഉദ്ധരിച്ച് പൊന്തുന്നത്.

പൊതുവിടത്തില്‍ പ്രത്യക്ഷയാകുന്ന പെണ്ണ് ആണ് ഏതൊരാളുടേയും പ്രശ്‌നം. അവളെ കാണുന്ന കണ്ണുകളുടെ ഉടമ രാഷ്ട്രീയക്കാരന്‍ ആകട്ടെ, നന്‍മ്മമരം ആകട്ടെ, മത നേതാവ് ആകട്ടെ, ആരായാലും പഴകി തുരുമ്പിച്ച പഴയ വാറോലകള്‍ കൊണ്ടാണു് അവളെ അളക്കുന്നതും വിലയിരുത്തുന്നതും.

നിങ്ങള്‍ ഈ നാട്ടിലെ എല്ലാവരേയും പോലെ അഭിപ്രായം, അല്ലങ്കില്‍ ഒരു പ്രതികരണം, ഒരു സന്തോഷ പ്രകടനം നടത്തി നോക്കു.. നിങ്ങള്‍ വേശ്യയായി, വെടിയായി, പടക്കമായി.. ലൈംഗിക അവയവം കൊണ്ട് ചിന്തിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു. ഇടയ്‌ക്കൊക്കെ തലച്ചോറും കൊണ്ട് ചിന്തിക്കു.. ഈ വര്‍ത്തമാനകാലത്തെ മൂല്ല്യങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിക്കു."

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick