Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നവോദയ ജിദ്ധാ രക്ഷാധികാരി വി.കെ. റഊഫിന് ജിദ്ധാ ഹജ്ജ് വെൽഫെയർ ഫോറം സമുചിതമായ യാത്രയയപ്പു നൽകി.

janmabhumi-ad

Digital Malayali Web Desk February 27, 2021, 11:37 a.m.

ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹജ്ജ് വെൽഫെയർ ഫോറം സ്ഥാപകാംഗം കൂടിയായ റഊഫിന്റെ സേവനങ്ങളെ ശ്ലാഘിച്ചു.


ജിദ്ദ :കലാ കായിക സാംസ്കാരിക  രാഷ്ട്രീയ ജീവകാരുണ്യ  പ്രവർത്തന മേഖലകളിൽ ജിദ്ധ പ്രവാസ ലോകത്ത് നാലു പതിറ്റാണ്ടിന്റെ കർമ്മനിരതമായ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന വി.കെ. റഊഫിന് ജിദ്ധാ ഹജ്ജ് വെൽഫെയർ ഫോറം സമുചിതമായ യാത്രയയപ്പു നൽകി.

കോവിഡ് പ്രോട്ടക്കാൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിർച്ച്വൽ പ്ലാറ്റ്ഫോമിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.

ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹജ്ജ് വെൽഫെയർ ഫോറം സ്ഥാപകാംഗം കൂടിയായ റഊഫിന്റെ സേവനങ്ങളെ ശ്ലാഘിച്ചു.

പ്രവാസമവസാനിപ്പിച്ച് നാട്ടിൽ വാസമുറപ്പിച്ച പൂർവ്വകാല നേതാക്കളായ ഒഐസിസി  ഗ്ലോബൽ കമ്മിറ്റി ജന.സെക്രട്ടറി കെ.എം ശരീഫ് കുഞ്ഞ്, ഫോറം മുൻ ട്രഷറർ സി.വി. അബൂബക്കർ കോയ, പി.എം.എ ജലീൽ, കുഞ്ഞാവുട്ടി എ ഖാദർ, മുൻ ട്രഷറർ ഹമീദ് പന്തല്ലൂർ, മുസ്തഫ തറയിൽ, സമദ് കിണാശ്ശേരി, കെ.പി.എം സക്കീർ, കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് വി.പി. മുസ്തഫ, നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ഒ.ഐ.സി.സി.ജിദ്ധ പ്രസിഡണ്ട് കെ.ടി.എ മുനീർ, പ്രവാസി സാംസ്കാരിക വേദി പ്രസിഡണ്ട് റഹീം ഒതുക്കങ്ങൽ,

സഫറുള്ള മുല്ലോളി, നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ന്യൂ ഏജ് പ്രസിഡണ്ട് പി.പി. റഹീം, മുൻ ചെയർമാൻ അബ്ബാസ് ചെമ്പൻ, തമിഴ് സംഘം പ്രസിഡണ്ട് സിറാജ് മുഹിയിദ്ധീൻ , കെ.പി. അബ്ദുൽ സലാം,  ഫോറം വൈസ് ചെയർമാൻ,  അബ്ദുൽ മജീദ് നഹ , ഉബൈദ് തങ്ങൾ, അസീസ് പറപ്പൂർ, റഷീദ് കൊളത്തറ, നൗഷാദ് അടൂർ ഇസ്മയിൽ കല്ലായി, അലി തേക്കുതോട്, ഷിഹാബുദ്ധീൻ എണ്ണപ്പാടം, സുന്ദർ,  നാസർ വേങ്ങര മാമദു പൊന്നാനി, എ.കെ. സൈതലവി, ഇബ്രാഹിം പാപ്പറ്റ.  ശ്രീജിത്ത് കണ്ണൂർ, ഷറഫു കാളികാവ്,  അബ്ദുൽ കരീം നവോദയ, മുസ്തഫ കോഴിശേരി, ഒ.ഐ.സി.സി  ദേശീയ ട്രഷറർ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, സത്താർ കണ്ണൂർ, മസ്തൊടി എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു.

ഹജ്ജ് വെൽഫെയർ ഫോറം കോർഡിനേറ്റർ സി.എച്ച് ബഷീർ സ്വാഗതവും ട്രഷറർ ബഷീർ മമ്പാട് നന്ദിയും പറഞ്ഞു. ഫോറം ജനറൽ കൺവീനർ മാമദു പൊന്നാനി, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ എന്നിവർ ചടങ്ങിന്  നേതൃത്വം നൽകി.

പ്രവാസത്തിൽ നിന്നും പുനരധിവാസത്തിലേക്കു മാറിയാലും ജീവകാരുണ്യപരവും മനുഷ്യത്വപരവുമായ തന്റെ സാമൂഹ്യ ഇടപെടലുകൾ തുടർന്നു കൊണ്ടേയിരിക്കുമെന്ന് യാത്രയയപ്പിന്റെ മറുപടി പ്രസംഗത്തിൽ വി.കെ.റഊഫ് പറഞ്ഞു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick