Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ഈ ഫോട്ടോയില്‍ കാണുന്ന അര്‍ജുന്‍ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല'.. സ്വര്‍ണക്കടത്തോ ക്വട്ടേഷന്‍ വര്‍ക്കോ ഏല്‍പ്പിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യുക; പരിഹാസവുമായി എ ജയശങ്കര്‍

janmabhumi-ad

Digital Malayali Web Desk June 27, 2021, 07:51 p.m.

'ഈ ഫോട്ടോയില്‍ കാണുന്ന അര്‍ജുന്‍ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല'.. സ്വര്‍ണക്കടത്തോ ക്വട്ടേഷന്‍ വര്‍ക്കോ ഏല്‍പ്പിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യുക; പരിഹാസവുമായി എ ജയശങ്കര്‍


തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണക്കടത്തി​ന്റെ സൂത്രധാരന്‍ എന്നുകരുതുന്ന അര്‍ജുന്‍ ആയങ്കിയുമായി ബന്ധമില്ലെന്ന ഡി.വെെ.എഫ്.ഐ നിലപാടിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍.

ഈ ഫോട്ടോയില്‍ കാണുന്ന അര്‍ജുന്‍ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ടിയാനെ സ്വര്‍ണക്കടത്തോ ക്വട്ടേഷന്‍ വര്‍ക്കോ ഏല്പിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകള്‍ സ്വയം അനുഭവിക്കേണ്ടതുമാകുന്നു എന്ന് അദ്ദേഹം പരിഹസിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സൂത്രസാധരനായ അര്‍ജുന്‍ ആയങ്കി റെഡ് വോളന്റിയര്‍ വേഷത്തില്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്കില്‍ അദ്ദേഹം തന്റെ കുറിപ്പ് പങ്കുവെച്ചത്.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഈ ഫോട്ടോയില്‍ കാണുന്ന അര്‍ജുന്‍ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. ടിയാനെ സ്വര്‍ണക്കടത്തോ ക്വട്ടേഷന്‍ വര്‍ക്കോ. ഏല്പിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകള്‍ സ്വയം അനുഭവിക്കേണ്ടതുമാകുന്നു.

മുകളില്‍ കാണുന്ന പോലുള്ള ചിത്രങ്ങളാല്‍ ആരും വഞ്ചിതരാകരുത്. കോണ്‍ഗ്രസ്- ബിജെപി നേതാക്കളും സിന്‍ഡിക്കേറ്റ് മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളില്‍ കുടുങ്ങി പോകുകയും ചെയ്യരുത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick