Digital Malayali Web Desk March 01, 2021, 09:25 p.m.
വസ്ത്രധാരണത്തിലെ മികവുകൊണ്ട് നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുള്ള ജാൻവിയുടെ ഈ സ്റ്റൈലിഷ് ലുക്കും ഫാഷൻ ലോകം ഏറ്റെടുത്തു. അലക്സ് പെറി ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ബോളിവുഡ് സുന്ദരി ജാൻവി കപൂർ. പുതിയ സിനിമ റൂഹിയുടെ പ്രചാരണാർത്ഥം നടന്ന പരിപാടിയിൽ നിയോൺ സ്ട്രാപ്പി ഡ്രസ്സിലാണ് ജാൻവി എത്തിയത്.
വസ്ത്രധാരണത്തിലെ മികവുകൊണ്ട് നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുള്ള ജാൻവിയുടെ ഈ സ്റ്റൈലിഷ് ലുക്കും ഫാഷൻ ലോകം ഏറ്റെടുത്തു. അലക്സ് പെറി ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്.
കോർസെറ്റ് സ്റ്റൈലിലാണ് ജാൻവിയുടെ മിനി ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വീറ്റ്ഹാർട്ട് ഷെയ്പ്പിലുള്ള നെക്ലൈനും അസിമെട്രിക്കൽ ഹെംലൈനുമാണ് മിനിഡ്രസ്സിനെ ഗ്ലാമറസ് ആക്കുന്നത്. വെയിസ്റ്റ് ലൈനിൽനിന്നുള്ള നീളൻ ഭാഗം നിലം മുട്ടി കിടക്കുന്നു. 2.75 ലക്ഷം രൂപയാണ് ഈ ഡ്രസ്സിന്റെ വില.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.