Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ചരിത്രംകുറിച്ച്‌ ഐഎസ്‌ആര്‍ഒ: പി‌.എസ്‌.എല്‍.‌വി-സി 51 വിക്ഷേപിച്ചു

janmabhumi-ad

Digital Malayali Web Desk February 28, 2021, 12:15 p.m.

പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി‌എസ്‌എല്‍‌വി-സി 51) റോക്കറ്റില്‍ ബ്രസീലില്‍നിന്നുള്ള ആമസോണിയ -1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്


ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ പിഎസ്‌എല്‍വി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി‌എസ്‌എല്‍‌വി-സി 51) റോക്കറ്റില്‍ ബ്രസീലില്‍നിന്നുള്ള ആമസോണിയ -1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്‌ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ആമസോണിയ 1 നൊപ്പം ബഹിരാകാശത്തെത്തും.ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍.ഉമാ മഹേശ്വരന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്‍റെ പാനലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്​.

2021 ലെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യമാണിത്​. ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ആ​മസോണിയ 1 ന്‍റെ പ്രധാന ദൗത്യം. 637 കിലോഗ്രാമാണ് ആമസോണിയയുടെ​ ഭാരം. ഇതോടെ പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ബഹിരാകാശ ഗവേഷണ ഏജന്‍സികളു​ടെ ഗണത്തിലേക്ക് ഐ.എസ്​.ആര്‍.ഒ എത്തും.പി.എസ്.എല്‍.വി.യുടെ 53-ാമത് ദൗത്യമാണിത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick