Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഐസക്കിനെ കാത്തിരിക്കുന്നത് എം വി രാഘവന്റെ ഗതിയോ? പിണറായി കോപത്തിനിരയായ ഐസക്കിന് മന്ത്രിസ്ഥാനം നഷ്ടപ്പെടും. പാർട്ടിക്കു പുറത്തേക്കും വഴിയൊരുങ്ങുന്നു.

janmabhumi-ad

Digital Malayali Web Desk December 03, 2020, 06:19 p.m.

തനിക്കെതിരെ ശബ്ദിക്കുന്നവരെ പാര്‍ട്ടിക്കുള്ളില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് പിണറായി വീണ്ടും തെളിയിക്കുകയാണ്.


കോട്ടയം: സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന  ധനമന്ത്രി തോമസ്‌ ഐസക്കിനെതിരായ പരാതി എതിക്‌സ് കമ്മറ്റിക്ക് വിട്ടതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്നും മന്ത്രിക്കെതിരെ നടപടിക്ക് സാധ്യത.  തോമസ്‌ ഐസക്കിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും മന്ത്രിസ്ഥാനം രാജിവയ്പിക്കാനും പാര്‍ട്ടിക്കുള്ളില്‍  നീക്കം നടക്കുന്നതായാണ് സൂചന. നിയമസഭാ ചട്ടപ്രകാരം കടുത്ത ശിക്ഷാനടപടികളൊന്നും ഉണ്ടാകില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ നീക്കം ശക്തമാവുംകയാണ്.  കെഎസ്എഫ്ഇ ലെ വിജിലൻസ് റെയ്ഡിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ പരസ്യപ്രതികരണം ഒഴിവാക്കണമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലുള്‍പ്പെടെ   വിമര്‍ശനമുയര്‍ന്നതിനിടെയാണ് സിഎജി റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള നീക്കവും മന്ത്രി നടത്തിയത്. 

സ്വര്‍ണ്ണ ക്കടത്ത് കേസ് ഉള്‍പ്പെടെ മുഖ്യമന്ത്രി പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍  പിണറായിക്കെതിരെ കാലപമുണ്ടാക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടിരിക്കുന്നത്. തനിക്കെതിരെ ശബ്ദിക്കുന്നവരെ പാര്‍ട്ടിക്കുള്ളില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് പിണറായി വീണ്ടും തെളിയിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ എം എ ബേബി ഉള്‍പ്പെടെ  കൂടെനിന്നവരും ഇപ്പോള്‍ കാലുവാരിയ അവസ്ഥയില്‍ തോമസ്‌ ഐസക് ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിക്കെതിരെ നീങ്ങിയാല്‍ സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ കൂടെനിന്ന  എല്ലാവരും ഐസക്കിനെ ഒറ്റപ്പെടുത്തിയെന്ന് വേണം പറയാന്‍. നേതാവിനെതിരെ തിരിഞ്ഞാല്‍ പാര്‍ട്ടിക്കുള്ളില്‍ വച്ചു പൊറുപ്പിക്കുന്ന ചരിത്രം കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കില്ല. ഐസക്കിനെതിരെ മന്ത്രിമാരായ കടകം പള്ളിയും പണ്ടേ ഐസക്ക് വിരുദ്ധനായ ജി സുധാകരനും ഇ പി ജയരാജനും പരസൃ

മായി രംഗത്ത് നന്നത് പിണറായിയുടെ മൗനസമ്മതത്തോടെയെന്ന് വൃക്തം.

സി പിഎം രാഷ്ട്രീയത്തിൽ വളരെ വിവാദം സൃഷ്ടിച്ച ബദല്‍ രേഖ അവതരണത്തില്‍ എം വി രാഘവനുണ്ടായ അനുഭവം തന്നെയാണ് ഇദ്ദേഹവും നേരിടാന്‍ പോകുന്നതെന്നാണ് പൊതുവേ വിലയിരുത്തല്‍. ഇ കെ നായനാര്‍ അടക്കമുള്ള പ്രമുഖരായ പലരും അന്ന് രാഘവനോടോപ്പം നിന്നിട്ട് നാടകീയമായി മറുകണ്ടം ചാടുകയായിരുന്നു.വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും ന്യൂനപക്ഷത്തെയും  പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ അനുയോജ്യമായ ഒരു നയമേ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിന്റെ അടിസ്ഥാനത്തിലാണ് എം വി രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്.  

കെഎസ്എഫ്ഇ ലെ വിജിലൻസ് റെയ്ഡിൽ

ധനമന്ത്രി തോമസ് ഐസക്കിന്‍റെ പരസ്യപ്രതികരണം ഒഴിവാക്കണമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലും   വിമര്‍ശനമുയര്‍ന്നിരുന്നു. കെഎസ്എഫ്ഇ റെയ്ഡ് വകുപ്പ് മന്ത്രി അറിയണമായിരുന്നു എന്ന് ധനമന്ത്രി തോമസ് ഐസക്ക് സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞെങ്കിലും പിന്തുണ കിട്ടിയതുമില്ല. ഐസക്കിനൊപ്പം പാര്‍ട്ടിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സൂചനകള്‍. കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞു. ദുഷ്ടലാക്കില്ല. തന്റെ വകുപ്പിലും റെയിഡ് നടന്നിട്ടുണ്ട്. വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം ഐസക്കിനെ എതിര്‍ത്തിരുന്നു.മന്ത്രിയെ വിശ്വാസത്തിലെടുത്തില്ലെന്ന വാദം ഐസക്ക് സെക്രട്ടറിയേറ്റില്‍ ഉയര്‍ത്തിയെങ്കിലും നേരത്തെ ഒപ്പം നിന്ന് ആനത്തല വട്ടം ആനന്ദന്‍ പോലും പിന്‍തുണച്ചില്ല. ഐസക്കിന്റെ പരസ്യപ്രസ്താവ സിപിഎമ്മിൽ ചേരിതിരിവ് ഉണ്ടെന്ന തോന്നൽ സൃഷ്ടിച്ചത് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്ന്‍  സിപിഎം നേതാക്കളും ഭയപ്പെടുന്നു.

സിഎജി റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ഐസക്ക് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാവുകയും ചെയ്തു.ധനമന്ത്രി അവകാശലംഘനം നടത്തിയെന്ന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് വിഷയത്തിൻ്റെ രണ്ട് വശവും  പറയുന്നത് കേൾക്കാന്‍ വേണ്ടിയാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. ചുരുക്കത്തിൽ യെച്ചൂരി, ബേബി ഐസക്ക് അച്ചുതണ്ടിന്റെ പിണറായി വിരുദ്ധനീക്കത്തെ മുളയിലെ നുള്ളികളയാൻ പിണറായിക്കു കഴിഞ്ഞതോടെ പാർട്ടിയിലും സർക്കാരിലും തന്റെ അപ്രമാദിത്വം ഒരിക്കൽ കൂടി തെളുയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick