Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


താരങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചു

janmabhumi-ad

Digital Malayali Web Desk May 04, 2021, 04:41 p.m.

ഐപിഎല്ലിലെ ബയോ ബബിളിനുള്ളിൽ തന്നെ കേസുകൾ ഉണ്ടായതാണ് പ്രധാന കാരണം


ന്യൂഡൽഹി: താരങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് ഐപിഎൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ ഇന്നു ചേർന്ന ബസിസിഐ യോഗത്തിലാണ് തീരുമാനമായി. ഐപിഎല്ലിലെ ബയോ ബബിളിനുള്ളിൽ തന്നെ കേസുകൾ ഉണ്ടായതാണ് പ്രധാന കാരണം.

രണ്ട് ഹൈദരാബാദ് തരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് മുൻപ് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം മാനേജ്മെന്റിലുള്ളവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അടുത്ത മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതായി ചെന്നൈ ബിസിസിഐയെ അറിയിച്ചിരുന്നു. പ്രാഥമിക സമ്പർക്കത്തിൽ പെട്ടവർ മൂന്ന് തവണ പരിശോധന നടത്തി നെഗറ്റീവ് ആകണമെന്നാണ് പ്രോട്ടോക്കോൾ. രവിചന്ദ്രൻ അശ്വിൻ അടക്കമുള്ള താരങ്ങൾ നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു

ഓസ്ട്രേലിയൻ താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ, ആൻഡ്രൂസ് ടൈ തുടങ്ങിയവരും ഐപിഎല്ലിൽ നിന്നും പിന്മാറിയിരുന്നു . കുടുംബങ്ങൾക്ക് കോവിഡ് ബാധിച്ചതിനാൽ അമ്പയർ നിതിൻ മേനോനും ടൂർണമെന്റ് വിട്ടിരുന്നു. ദക്ഷിണാഫ്രിക്കൻ തരങ്ങൾക്ക് ഐപിഎല്ലിൽ തുടരണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാമെന്നായിരുന്നു ക്രിക്കറ്റ്‌ ബോർഡ്‌ പ്രസിഡന്റ്‌ ഗ്രെയിം സ്മിത്ത് അറിയിച്ചത്.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick