Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'സ്​റ്റോക്​'തീരാതെ സഞ്​ജു ; മുംബൈക്കെതിരെ രാജസ്ഥാന് മിന്നും ജയം

janmabhumi-ad

Digital Malayali Web Desk October 25, 2020, 11:44 p.m.

സഞ്ജു സാംസണും ബെൻ സ്റ്റോക്ക്സും ചേർന്നാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്


ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം. സഞ്ജു സാംസണും ബെൻ സ്റ്റോക്ക്സും ചേർന്നാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മുംബൈ അടിച്ചുകൂട്ടിയ 195 റൺസിന് ശേഷം 196 റൺസ് വിജയലക്ഷവുമായാണ് രാജസ്ഥാൻ ഇറങ്ങിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ സെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ദ്ധസെഞ്ചുറിയുടെയും മികവിലാണ് രാജസ്ഥാന്‍ വന്‍ ജയം നേടിയത്. 196 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ 10 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 60 പന്തില്‍ നിന്നാണ് സ്റ്റോക്കസിന്റെ 107 റണ്‍സ് നേട്ടം. 31 പന്തില്‍ നിന്നാണ് സഞ്ജു 54 റണ്‍സെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. മറുപടി ബാറ്റിങില്‍ ആദ്യം രാജസ്ഥാന്‍ റോയല്‍സിന്റെ റോബിന്‍ ഉത്തപ്പ (13) പെട്ടെന്ന് പുറത്തായി. എന്നാല്‍ പിന്നീട് വന്ന സ്റ്റോക്കസും സഞ്ജു സാംസണും ചേര്‍ന്ന് റോയല്‍സ് സ്‌കോര്‍ പെട്ടെന്ന് ചലിപ്പിക്കുകയായിരുന്നു. ഇതിനിടെ 11 റണ്‍സെടുത്ത സ്മിത്ത് പുറത്തായിരുന്നു.
 

ടോസ് ലഭിച്ച മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡെ ആദ്യമായി ഫോമിലേക്ക് വന്ന മല്‍സരമായിരുന്നു. 21 പന്തില്‍ നിന്ന് ഹാര്‍ദ്ദിക് 60 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഏഴ് സിക്‌സറും രണ്ട് ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇഷാന്‍ കിഷന്‍ (37) മുംബൈയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്.ഇതിനിടെ ഡീകോക്കിനെ മുംബൈക്ക് പെട്ടെന്ന് നഷ്ടമായി. എന്നാല്‍ പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് (40), സൗരഭ് തിവാരി (34) എന്നിവര്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്നാണ് ഹാര്‍ദ്ദിക്ക് വെടിക്കെട്ട് തുടങ്ങിയത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick