Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരുള്ളവര്‍ വോട്ടു ചെയ്യാന്‍ എത്തുമ്പോള്‍ ബൂത്തുകളിലെ നടപടികള്‍ ഇങ്ങനെ!

janmabhumi-ad

Digital Malayali Web Desk April 06, 2021, 07:00 a.m.

എ.എസ്.ഡി മോണിട്ടര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.


വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയോ ഉപയോഗിച്ച് വോട്ടറെ കൃത്യമായി തിരിച്ചറിയും. തിരിച്ചറിയാന്‍ ഉപയോഗിച്ച കാര്‍ഡ് ഏത് എന്ന് 17 എ എന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തും

എ.എസ്.ഡി മോണിട്ടര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഒന്നിലധികം ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ (എ.എസ്.ഡി വോട്ടര്‍മാര്‍) വോട്ടു ചെയ്യാനെത്തുമ്പോള്‍  ആ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വോട്ടറുടെ ഫോട്ടോ എടുത്ത് മറ്റു വിവരങ്ങള്‍ ചേര്‍ത്ത് അപ് ലോഡ് ചെയ്യും. 

നെറ്റ് വര്‍ക്ക് ലഭ്യമല്ലെങ്കിലും ഈ നടപടികള്‍ തുടരണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ഷന്‍ സെന്ററുകളില്‍ തിരികെ എത്തുമ്പോള്‍ വയര്‍ലെസ് നെറ്റ് വര്‍ക്ക് സൗകര്യം ലഭ്യമാക്കുന്നതോടെ ഫോട്ടോയും വിവരങ്ങളും അപ് ലോഡാകും.

എ.എസ്.ഡി മോണിട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനൊപ്പം റിട്ടേണിംഗ് ഓഫീസര്‍മാര്‍ നിയന്ത്രിക്കുന്ന വാട്‌സ്പ്പ് ഗ്രൂപ്പില്‍ പ്രവേശിച്ച്  എ.എസ്.ഡി വോട്ടറുടെ ഫോട്ടോ വാട്‌സപ്പ് ഗ്രൂപ്പില്‍തന്നെ എടുത്ത് പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ അടിക്കുറിപ്പായി ചേര്‍ത്ത് പോസ്റ്റു ചെയ്യും.

പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഹാന്‍ഡ്ബുക്കിലെ അനുബന്ധം 16ലെ ഫോറത്തില്‍ എ.എസ്.ഡി വോട്ടറുടെ സത്യവാങ്മൂലം വാങ്ങും.

വോട്ടര്‍മാരുടെ വിരലില്‍ രേഖപ്പെടുത്തുന്ന മഷിയടയാളം വോട്ടു ചെയ്യുന്നതിനു മുന്‍പ് ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കും.

17 എ രജിസ്റ്ററിനൊപ്പം ഓരോ ബൂത്തിലും വോട്ടു ചെയ്ത എ.എസ്.ഡി വോട്ടര്‍മാരുടെ പട്ടിക പ്രസൈഡിംഗ് ഓഫീസര്‍മാര്‍ പ്രത്യേകം തയ്യാറാക്കി വരണാധികാരികള്‍ക്ക് സമര്‍പ്പിക്കും.

ബൂത്തുകളില്‍നിന്ന് ലഭിക്കുന്ന എ.എസ്.ഡി വോട്ടര്‍മാരുടെ വിവരങ്ങള്‍ തത്സമയം ഡോക്യുമെന്റ് ചെയ്യുന്നതിന് വരണാധികാരികളുടെ കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick