Digital Malayali Web Desk April 30, 2022, 06:08 p.m.
ഒരു എഡ്യുക്കേഷൻ കൻസൾട്ടൻസി എന്നതിനേക്കാളുപരി സുതാര്യവും വിശ്വസ്തവുമായ സേവനത്തിന്റെ മുഖമുദ്രയാകുക
ഈ വർഷത്തെ Edu Excellence Award തിളക്കത്തിൽ ഇൻസൈറ്റ് ഇന്റർനാഷണൽ. കേരളത്തിലെ മികച്ച എഡ്യൂക്കേഷൻ കമ്പനികളെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹിൽട്ടൻ ഗാർഡനിൽ പ്രമുഖ ഓൺലൈൻ പർച്ചേസിംഗ് പ്ലാറ്റ്ഫോം ടേണിംഗ് പോയിന്റും പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനമായ ബിഹൈൻഡ്വുഡ്സ് ഐസും സംയുകമായി സംഘടിപ്പിച്ച എഡ്യൂ എക്സലൻസ് അവാർഡ് അർഹത നേടി ഇൻസൈറ്റ് ഇന്റർനാഷണൽ. വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ഇൻസൈറ്റ് ഇന്റർനാഷണൽ സാരഥികളായ ടോബിൻ തോമസ്, സാൻജോ മാത്യൂ എന്നിവർ എഡ്യൂ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി.
വിദേശ പഠനം എന്ന കുട്ടികളുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി 2014 ൽ ആരംഭിച്ച ഈ സ്ഥാപനം വളർച്ചയുടെ പടവുകളിലേക്ക് എത്തുന്നത് ഡയറക്ടേഴ്സ് ആയ ടോബിൻ തോമസ്, സാൻജോ മാത്യു, ഗോപിക ഗിരീഷ് എന്നിവരുടെ മാതൃകാപരമായ ലീഡർഷിപ്പിന്റെ കൂടി ഫലമായാണ്. " ഒരു എഡ്യുക്കേഷൻ കൻസൾട്ടൻസി എന്നതിനേക്കാളുപരി സുതാര്യവും വിശ്വസ്തവുമായ സേവനത്തിന്റെ മുഖമുദ്രയാകുക എന്നതാണ് ഇൻസൈറ്റ് ഇന്റർനാഷണലിന്റെ ലക്ഷ്യമെന്നും വിദേശ പഠനം എന്ന ആശയത്തിലൂന്നി കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഈ അംഗീകാരം തങ്ങളെ പ്രാപ്തരാക്കുമെന്ന്" ഡയറക്ടേഴ്സ് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.