Digital Malayali Web Desk April 02, 2023, 04:52 p.m.
സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്
ഇരിങ്ങാലക്കുട:ഇന്നസെന്റിന്റെ സിനിമയിലെ അനശ്വര കഥാപാത്രങ്ങളാണ് കത്തീഡ്രൽ പള്ളിയിലെ കല്ലറയില്‍ നിറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളായ ദേവാസുരം, മിഥുനം, മാന്നാര്‍ മത്തായി സ്പീക്കിങ്, രാവണപ്രഭു,ഫാന്റം പൈലി, മണിച്ചിത്രത്താഴ്, ഇഷ്ടം, കാബൂളിവാല, ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, വിയറ്റ്നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം, ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങളാണ് കല്ലറിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്.താരത്തിന്റെ ചെറുമക്കളായ ഇന്നസെന്റ് ജൂനിയറും അന്നയുമാണ് ആശയത്തിനു പിന്നില്‍.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലാണ് താരം അന്ത്യം വിശ്രമം കൊള്ളുന്നത്.നിരവധി പേരാണ് പ്രിയതാരത്തിന്റെ കല്ലറയില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനായി എത്തുന്നത്.ഇക്കഴിഞ്ഞ മാര്‍ച്ച് 26-ന് രാത്രിയാണ് അദ്ദേഹം അന്തരിച്ചത്
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.