Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എഐസിസി നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്റ്; നാല് വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, രമേശ് ചെന്നിത്തലയും സച്ചിന്‍ പൈലറ്റും പരിഗണനയില്‍

janmabhumi-ad

Digital Malayali Web Desk July 21, 2021, 12:50 p.m.

അനാരോഗ്യമുള്ളതിനാല്‍ പാര്‍ട്ടിയുടെ ദൈന്യം ദിനകാര്യങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നില്ല. അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടാണ് രാഹുല്‍ഗാന്ധി


ന്യൂഡല്‍ഹി: . സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് സോണിയാ ഗാന്ധിയെ സഹായിക്കാന്‍ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുമെന്ന് സൂചന. രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ദളിത് പ്രാതിനിധ്യമായി മുകുള്‍ വാസ്‌നിക്, കുമാരി ഷെല്‍ജ എന്നിവരില്‍ ഒരാള്‍ വന്നേക്കും. എഐസിസി നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്റ് ഒരുങ്ങുന്നത്. 

ഷെല്‍ജയെ ഹരിയാന പിസിസി പ്രസിഡന്റ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഭൂപീന്ദര്‍ സിങ് ഹുഡ അനുകൂലികള്‍ ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഷെല്‍ജയ്ക്ക് സാധ്യത കൂടുതലാണ്. അഹമ്മദ് പട്ടേല്‍ മുമ്ബ് വഹിച്ച പാര്‍ട്ടി അദ്ധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്. 

 അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടാണ് രാഹുല്‍ഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടര്‍ന്നേക്കും. അനാരോഗ്യമുള്ളതിനാല്‍ പാര്‍ട്ടിയുടെ ദൈന്യം ദിനകാര്യങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നില്ല. അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയാ ഗാന്ധി ഇപ്പോള്‍ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്. പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ വേണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്‍ വന്നതോടെ ചെന്നിത്തലയ്ക്ക് ദേശീയതലത്തില്‍ പദവി നല്‍കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ദേശീയതലത്തിലെ നീണ്ടകാലത്തെ പ്രവൃത്തിപരിചയവും മികച്ച ഭാഷാ നൈപുണ്യവും ദേശീയനേതാക്കളുമായും മറ്റ് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായുമുള്ള ഹൃദ്യമായ ബന്ധവുമാണ് രമേശ് ചെന്നിത്തലയെ തുണയ്ക്കുന്നത്. ആദ്യം എഐസിസി ജന. സെക്രട്ടറിയാക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും തന്റെ ശിഷ്യനായിരുന്ന കെസി വേണുഗോപാലിന് കീഴില്‍ നില്‍ക്കാന്‍ ചെന്നിത്തല തയ്യാറാവില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സീനിയോരിറ്റി കണക്കിലെടുത്ത് വര്‍ക്കിങ് പ്രസിഡന്റ് എന്ന പ്രധാനസ്ഥാനത്തേയ്ക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത്.

പ്രിയങ്കയും ദേശീയതലത്തില്‍ നിര്‍ണായകമായ റോളിലേയ്ക്ക് മാറും. രാജസ്ഥാനില്‍ ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ എഐസിസി വര്‍ക്കിങ് പ്രസിഡന്റാക്കി അനുനയിപ്പിക്കാനാകും ദേശീയനേതൃത്വത്തിന്റെ ശ്രമം. 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick