Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



റിസോര്‍ട്ടില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു

janmabhumi-ad

Digital Malayali Web Desk October 23, 2021, 07:48 p.m.

ബുധനാഴ്ച രാത്രി 10.30ഓടെയാണ് തുളുമിലെ ഒരു റിസോർട്ടിൽ വെടിവയ്പ് ഉണ്ടായത്. തന്റെ പിറന്നാൾ ആഘോഷിക്കാനായി എത്തിയതായിരുന്നു അഞ്ജലി


ലോസ് ആഞ്ജലീസ്: മെക്‌സിക്കോയില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ അഞ്ജലി റിയോട്ട് (25) ആണ് കൊല്ലപ്പെട്ടത്. ഒരു ജര്‍മന്‍ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്.  

ബുധനാഴ്ച രാത്രി 10.30ഓടെയാണ് തുളുമിലെ ഒരു റിസോർട്ടിൽ വെടിവയ്പ് ഉണ്ടായത്. തന്റെ പിറന്നാൾ ആഘോഷിക്കാനായി എത്തിയതായിരുന്നു അഞ്ജലി. വിനോദ സഞ്ചാരികൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാലുപേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്തു.

അഞ്ജലിയുടെ ഇൻസ്റ്റഗ്രാമിൽ ഹിമാചൽ പ്രദേശിൽനിന്നുള്ള ബ്ലോഗർ എന്നാണ് കുറിച്ചിരിക്കുന്നത്. കലിഫോർണിയയിലെ സാൻ ജോസിലാണ് താമസം. യാഹൂവിൽ ജോലി ചെയ്തിരുന്ന അഞ്ജലി, കഴിഞ്ഞ ജൂലൈ മുതൽ ലിങ്ക്ഡ് ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു.

 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick