Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഫൈനലില്‍ വീണു; ഗുസ്തിയില്‍ രവികുമാറിന് വെള്ളി, ഇന്ത്യക്ക് അഞ്ചാം മെഡല്‍

janmabhumi-ad

Digital Malayali Web Desk August 05, 2021, 05:51 p.m.

2008ന് ശേഷം സ്വര്‍ണ തിളക്കം ഇന്ത്യയിലേക്ക് രവി കുമാര്‍ ദഹിയയിലൂടെ എത്തുമെന്ന് കരുതിയെങ്കിലും ഫൈനലില്‍ ജയം പിടിക്കാന്‍ താരത്തിനായില്ല


ടോക്കിയോ∙ സെമിഫൈനലിലെ അദ്ഭുതം ഫൈനലിൽ ആവർത്തിച്ചില്ല. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദാഹിയയ്ക്കു വെള്ളി മെഡൽ. കലാശപ്പോരാട്ടത്തിൽ റഷ്യയുടെ മുൻ ലോക ചാംപ്യൻ സാവുർ ഉഗേവിനോടു വീറോടെ പൊരുതിയാണു (4–7) രവികുമാർ തോൽവി സമ്മതിച്ചത്.

2008ന് ശേഷം സ്വര്‍ണ തിളക്കം ഇന്ത്യയിലേക്ക് രവി കുമാര്‍ ദഹിയയിലൂടെ എത്തുമെന്ന് കരുതിയെങ്കിലും ഫൈനലില്‍ ജയം പിടിക്കാന്‍ താരത്തിനായില്ല. 7-4നാണ്‌ രവി ദഹിയയുടെ തോല്‍വി. ഒളിംപിക്‌സ് ഗുസ്തിയില്‍ മെഡല്‍ നേടുന്ന നാലാമത്തെ താരമാണ് ദഹിയ. കെ ഡി ജാദവ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത് എന്നിവരാണ് രവി ദഹിക്ക് മുന്‍പ് ഗുസ്തിയില്‍ മെഡല്‍ നേടിയത്. സുശീല്‍ കുമാറിന് ശേഷം ഗുസ്തിയില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രവി.

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായിരുന്നു. ടോക്യോയില്‍ ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകളാണ് നേടിയത്. കസാഖ്‌സ്താന്റെ നൂറിസ്ലാം സനയെവയെ തോല്‍പ്പിച്ചാണ് രവി ഫൈനല്‍ പോരാട്ടത്തിലേക്ക് കടന്നത്. കൊളംബിയയുടെ ഓസ്‌കാര്‍ അര്‍ബനോയെ 13-2ന് തോല്‍പ്പിച്ച്‌ ക്വാര്‍ട്ടറില്‍ കടന്ന രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് വീഴ്ത്തിയാണ് സെമിയില്‍ എത്തിയത്. 2012ല്‍ സുശീല്‍ കുമാര്‍ ഒളിംപിക്‌സ് ഫൈനലിലെത്തിയതിന് ശേഷം ആദ്യമായാണ് ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍ കടക്കുന്നത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick