Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇടുക്കിയില്‍ ഒന്നരവയസുകാരി കുളത്തില്‍ വീണ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

janmabhumi-ad

Digital Malayali Web Desk March 01, 2021, 06:02 p.m.

സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്ന


ഇടുക്കി: ഇടുക്കി തുളസിപ്പാറയിൽ ഒരുവയസ്സുകാരിയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കുട്ടി ഒറ്റയ്ക്ക് പടുതാക്കുളത്തിന് അടുത്ത് എത്തില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയതാവാമെന്നാണ് മാതാപിതാക്കളുടെ സംശയം.

തുളസ്സിപ്പാറ സ്വദേശി അനൂപിന്റെ മകള്‍ അലീനയെ നവംബര്‍ 22നാണ് വീടിന് പിന്നിലെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അതേസമയം, പോസ്റ്റുമോര്‍ട്ടത്തിന് മുന്നോടിയായ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍. വീട്ടുകാര്‍ രണ്ടാഴ്ചത്തോളം ക്വാറന്റീനില്‍ പോയി. ഈ സമയത്ത് കേസന്വേഷണം നടക്കുന്നുവെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ അസ്വഭാവികത തോന്നാതിരുന്ന കട്ടപ്പന പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായാണ് പിന്നീട് മനസിലാക്കാന്ഡ കഴിഞ്ഞതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick