Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബോളെന്ന് കരുതി കളിക്കാനെടുത്ത് ബോംബ്; ഐസ്‌ക്രീം ബോളിനുള്ളിൽ നിന്ന് ബോംബ് പൊട്ടി; രണ്ട് പിഞ്ചുകുട്ടികള്‍ക്കു പരിക്ക്

janmabhumi-ad

Digital Malayali Web Desk May 04, 2021, 04:26 p.m.

വാടക വീട്ടില്‍ താമസിക്കുന്ന നടുവനാട് സ്വദേശികളുടെ മക്കളായ മുഹമ്മദ് അമീന്‍(അഞ്ച്), മുഹമ്മദ് റമീസ്(രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും കിട്ടിയ ഐസ്‌ക്രീം ബോംബാണ് പൊട്ടിയത്. ഇന്ന് രാവിലെയാണ് അപകടം. വീടിനകത്ത് വച്ചാണ് സംഭവം.  ഐസ്‌ക്രീം ബോള്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

വാടക വീട്ടില്‍ താമസിക്കുന്ന നടുവനാട് സ്വദേശികളുടെ മക്കളായ മുഹമ്മദ് അമീന്‍(അഞ്ച്), മുഹമ്മദ് റമീസ്(രണ്ട്) എന്നിവര്‍ക്കാണ്  പരിക്കേറ്റത്. ഇരിട്ടിയിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പടിക്കച്ചാല്‍ നെല്ല്യാട്ടേരിയില്‍ പറമ്ബില്‍ നിന്നു ലഭിച്ച ഐസ്‌ക്രീം ബോള്‍ എടുത്ത് വീട്ടിനുള്ളില്‍ കൊണ്ടുവന്ന കളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. വിവരമറിഞ്ഞ് ഇരിട്ടി പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്‌ഫോടനത്തില്‍ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

ഈ പ്രദേശങ്ങളില്‍ ആളൊഴിഞ്ഞ പറമ്ബില്‍ ഇത്തരത്തില്‍ ബോംബ് സൂക്ഷിക്കാറുണ്ട്. കതിരൂരില്‍ കുറച്ച്‌ ദിവസം മുന്‍പാണ് ബോംബ് പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കൈപ്പത്തികള്‍ തകര്‍ന്നത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick