Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ കടുത്ത എതിര്‍പ്പുമായി ഐ ഗ്രൂപ്പ്, കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്, അസ്വസ്ഥതയോടെ മുതിര്‍ന്ന നേതാക്കള്‍

janmabhumi-ad

Digital Malayali Web Desk June 10, 2021, 01:28 p.m.

പാര്‍ട്ടിയില്‍ പ്രബലമായ രണ്ടു വിഭാഗങ്ങളെയും പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരമാണ് ഗ്രൂപ്പ് നേതൃത്വം ഉയര്‍ത്തുന്നത്.


തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പ്. പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കും. പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും പേരിനു വേണ്ടിയാണ് അഭിപ്രായം തേടിയതെന്നുമുള്ള നിലപാടാണ് ഐ ഗ്രൂപ്പിന്റേത്.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ അതുപോലുമുണ്ടായില്ല. മാത്രമല്ല, പുതിയതായി പ്രഖ്യാപിച്ച രണ്ടു പേരും എ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇതാണ് ഐ ഗ്രൂപ്പിനെ അസ്വസ്ഥതപ്പെടുത്തുന്നത്. സംസ്ഥാനത്തെ പ്രധാന നേതാക്കളോടു ചോദിക്കുക പോലും ചെയ്യാതെ തീരുമാനമെടുത്തില്‍ ഹൈക്കമാന്‍ഡിനെ ശക്തമായി പ്രതിഷേധം അറിയിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. പാര്‍ട്ടിയില്‍ പ്രബലമായ രണ്ടു വിഭാഗങ്ങളെയും പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരമാണ് ഗ്രൂപ്പ് നേതൃത്വം ഉയര്‍ത്തുന്നത്.

ഗ്രൂപ്പുകള്‍ക്കതീതമായാണ് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. ടി. സിദ്ദിഖ് എ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും പ്രതിപക്ഷനേതാവിന്റെ നിയമനത്തില്‍ അദ്ദേഹം സ്വതന്ത്ര നിലപാടെടുത്തു. പി.ടി. തോമസും കൊടിക്കുന്നില്‍ സുരേഷും എ ഗ്രൂപ്പില്‍നിന്ന് നേരത്തേ അകന്നിരുന്നു. പ്രസിഡന്റിനെക്കുറിച്ച്‌ അഭിപ്രായം ചോദിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് താത്പര്യമനുസരിച്ച്‌ നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചത്.

അതേസമയം കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കെന്നും സൂചനയുണ്ട്. കേരളത്തില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ മാറ്റിയത് അതിന്റെ അടിസ്ഥാനത്തിലാണ്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് മുരളീധരന്റെ പേര് മാത്രമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ പരിഗണിക്കുന്നത്.

 കെ.മുരളീധരന്‍ തയ്യാറായില്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിച്ചാല്‍ മതിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വി.ഡി.സതീശന്‍, കെ.സുധാകരന്‍ എന്നിവര്‍ക്കൊപ്പം മുരളീധരന്‍ കൂടി എത്തിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.  . സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യസര്‍വേയിലും മുരളീധരന് മികച്ച ജനപിന്തുണയാണുള്ളത്. സുധാകരന് പിന്നാലെ മുരളീധരനെ തലപ്പത്ത് കൊണ്ടുവരുന്നത് അണികള്‍ക്കിടയില്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് നേതൃത്വത്തിന്‍്റെ വിലയിരുത്തല്‍. എന്നാല്‍ എന്നെ യു.ഡി.എഫ് കണ്‍വീനറായി പരിഗണിക്കേണ്ട,എനിക്ക് താത്പര്യമില്ല എന്ന നിലപാടിലാണ് മുരളീധരന്‍ 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick