Digital Malayali Web Desk March 30, 2023, 04:06 p.m.
കേസിലെ രണ്ടാം പ്രതിയായ ഭര്‍തൃപിതാവ്, മൂന്നാം പ്രതിയായ ഭര്‍തൃമാതാവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
മഞ്ചേരി-ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒരു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസി(36)നെയാണ് ജഡ്ജി എസ്.നസീറ ശിക്ഷിച്ചത്
കേസിലെ രണ്ടാം പ്രതിയായ ഭര്‍തൃപിതാവ്, മൂന്നാം പ്രതിയായ ഭര്‍തൃമാതാവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
2005 മാര്‍ച്ച് 15നായിരുന്നു ഇരുവരുടെയും വിവാഹം. ഏഴുവര്‍ഷത്തോളം പരാതിക്കാരിക്ക് ഭക്ഷണം നല്‍കിയിരുന്നത് കോഴിക്ക് തീറ്റ നല്‍കിയിരുന്ന പാത്രത്തിലായിരുന്നു. അഞ്ചുവര്‍ഷത്തോളം യുവതിയെ കിടപ്പുമുറിയിലെ ജനല്‍ക്കമ്ബിയില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. കൂടാതെ വിവാഹ സമയത്ത് ഭാര്യവീട്ടുകാര്‍ നല്‍കിയ 35 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും സഹോദരിയുടെ വിവാഹാവശ്യത്തിന് ഭര്‍ത്താവ് എടുത്തിരുന്നു. ഭര്‍ത്താവും രണ്ടും മൂന്നും പ്രതികളും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.