Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കൊലപാതകത്തിന് സഹായിച്ചത് ഇന്‍റര്‍നെറ്റ്, ഭാര്യയെ വെടിവെച്ച്‌ കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

janmabhumi-ad

Digital Malayali Web Desk August 07, 2022, 11:48 p.m.

ഇക്കഴിഞ്ഞ ജൂലൈ 26നു രാത്രി ഒൻപതു മണിയോടെയാണ് മീണയുടെ ഭാര്യ പൂജ വെടിയേറ്റു കൊല്ലപ്പെട്ടത്


ഭോപ്പാല്‍: സാമ്ബത്തിക ബാധ്യത തീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെ വെടിവെച്ച്‌ കൊന്ന് ഭര്‍ത്താവ്.

മധ്യപ്രദേശിലെ രാജ്‍ഗര്‍ഹ് ജില്ലയിലാണ് സംഭവം. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയാണ് ഭദ്രിപ്രസാദ് മീണ ഈ ക്രൂര കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ജൂലൈ 26നു രാത്രി ഒൻപതു മണിയോടെയാണ് മീണയുടെ ഭാര്യ പൂജ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാൾ നാലു പേർക്കെതിരെ പരാതി നൽകി. തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

എന്നാൽ, വിശദമായ അന്വേഷണത്തിൽ ഭർത്താവിന്റെ പ്രവൃത്തികൾ പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ അണിയറക്കഥ ചുരുളഴിഞ്ഞത്. കടം പെരുകിയതോടെ അതിൽനിന്ന് രക്ഷപ്പെടാൻ വഴി തേടി ഇയാൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്തതായി പൊലീസ് കണ്ടെത്തി. ഇതിനായി ഒട്ടേറെ വിഡിയോകളും ഇയാൾ കണ്ടു. ഇതിൽ ചില വിഡിയോകളിൽനിന്ന് പ്രചോദിതനായാണ് ഇയാൾ ഭാര്യയ്ക്ക് ഇൻഷുറൻസ് എടുത്തശേഷം കൊലപ്പെടുത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മീണ നൽകിയ പരാതിയിൽ പറയുന്ന നാലു പേരും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംശയമുന ഭർത്താവിലേക്കു നീണ്ടത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഇയാളെ സഹായിച്ച ഒരു സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേർ കൂടി ഇവർക്കൊപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ ശക്തമാക്കി.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick