Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കട ഉടമയോട് ജോലിക്കാരിയ്ക്ക് പ്രത്യേക താത്പ്പര്യം :തനിച്ച്‌ കാണണമെന്ന യുവതിയുടെ ആവശ്യം പരിഗണിച്ച്‌ എത്തിയ ബിസിനസ്സുകാരനെ ലോഡ്ജ്മുറിയില്‍ നഗ്നനാക്കി യുവതിയ്‌ക്കൊപ്പം ഫോട്ടോ : മുവാറ്റുപുഴയിലെ കടയുടമയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

janmabhumi-ad

Digital Malayali Web Desk October 30, 2020, 09:43 a.m.

സഥാപന ഉടമയെ രാത്രി കോതമംഗലത്തെ ലോഡ്ജിലേക്കു വശീകരിച്ച്‌ വിളിച്ചുവരുത്തി: ഉടമയെ അര്‍ധ നഗ്നനാക്കി യുവതിയുമായി ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി: ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി നാല് ലക്ഷം ആവശ്യപ്പെട്ടു


കൊച്ചി∙ മുവാറ്റുപുഴയിലെ കടയുടമയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍. യുവതിയെയും സുഹൃത്തിനെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ്  കഴിഞ്ഞ ദിവസം പെണ്‍കെണിയില്‍ പെട്ടത്.

ഇഞ്ചത്തൊട്ടി സ്വദേശിയും നെല്ലിക്കുഴി ഇരുമലപ്പടിയില്‍ താമസക്കാരിയുമായ മൈലാംകോട്ടില്‍ ആര്യ(25), സഹായികളിലൊരാളായ കുറ്റിലഞ്ഞി കപ്പക്കാട്ട് അശ്വിന്‍ (25) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്: അമ്ബത്തിയാറുകാരനായ ബിസിനസുകാരന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ ആര്യ ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയത്. ഇവര്‍ മുറിയിലുള്ളപ്പോള്‍ നാല് യുവാക്കള്‍ അതിക്രമിച്ചു കയറി. ഉടന്‍ ആര്യ അര്‍ധനഗ്‌നയായി. ബിസിനസുകാരനെ അര്‍ധനഗ്‌നനായി ചേര്‍ത്തുനിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇവ പരസ്യപ്പെടുത്താതിരിക്കാന്‍ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൈയില്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ വന്ന കാറില്‍ കയറ്റിക്കൊണ്ടുപോയി. രാത്രി മുഴുവനും കാറില്‍ കറക്കി പലപ്പോഴായി 35,000 രൂപ എ.ടി.എമ്മില്‍ നിന്നെടുത്തു. കൂടുതല്‍ പണം പിന്‍വലിക്കാനുള്ള ശ്രമത്തിനിടെ കാര്‍ഡ് ബ്ലോക്കായി.

ഈ സമയം ഇവരുടെ സുഹൃത്തായ അശ്വിനെ വിളിച്ചു കോട്ടപ്പടിയില്‍ എത്തി. ഇന്നലെ ഉച്ചയോടെ കോട്ടപ്പടി കോളജിനു സമീപം മൂത്രം ഒഴിക്കാനെന്ന വ്യാജേന വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ സ്ഥാപന ഉടമ രക്ഷപ്പെട്ടു. തുടര്‍ന്ന് സംഭവമറിഞ്ഞ കോട്ടപ്പടി പോലീസ് സ്ഥലത്തെത്തി അശ്വിനെ പിടികൂടി. രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ ആര്യയെയും പിടികൂടുകയായിരുന്നു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick