Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്നേക്കും, ഇന്ന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച

janmabhumi-ad

Digital Malayali Web Desk June 18, 2021, 10:09 a.m.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന.


തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ അനുനയ ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ച രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്‍റുമായി കൂടിക്കാഴ്ച നടത്തും. പുതിയ നേതൃത്വവുമായി രമേശ് ചെന്നിത്തല അകലം പാലിക്കുന്നുവെന്ന് മനസിലായതോടെയാണ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. ഇന്ന് 11.30 നാണ് രമേശ് രാഹുല്‍ ഗാന്ധിയെ കാണുക.

നിലവില്‍ പദവികളൊന്നുമില്ലാത്ത ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാന ചര്‍ച്ച വിഷയം. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുകയോ ജനറല്‍ സെക്രട്ടറി പദം നല്‍കുകയോ ചെയ്യുമെന്നാണ് സൂചന.  അതേസമയം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന. 

ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിവാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഫോണില്‍ വിളിച്ച്‌ അനുനയിപ്പിച്ചെങ്കിലും രാഹുല്‍ ഗാന്ധി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നില്ല. ഒപ്പമുണ്ടായിരുന്നവര്‍ തന്നെ അവസാനനിമിഷം തള്ളിപ്പറഞ്ഞുവെന്ന് കഴിഞ്ഞദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. രമേശ് ചെന്നിത്തല എകെ ആന്റണിയുമായും കെസി വേണുഗോപാലുമായും കൂടികാഴ്ച്ച നടത്തും. 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick