Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കെപിസിസി പുന;സംഘടനയില്‍ വീണ്ടും ഗ്രൂപ്പ് താത്പര്യങ്ങൾ പിടിമുറക്കുന്നു; എഐസിസി നേതാക്കള്‍ കേരളത്തിലേക്കില്ല, പുതിയ നേതാക്കളെ കണ്ടെത്തുന്ന ചുമതല സംസ്ഥാനത്തിന്, കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അതൃപ്തി നീക്കാന്‍ വഴങ്ങി ഹൈക്കമാന്റ്!

janmabhumi-ad

Digital Malayali Web Desk July 23, 2021, 06:38 p.m.

ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വീണ്ടും ഗ്രൂപ്പ് താത്പര്യങ്ങൾ പിടിമുറക്കുകയാണെന്നാണ് സൂചന.


കോട്ടയം;  പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തെരഞ്ഞെടുത്തതില്‍ ഉണ്ടായ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ  അതൃപ്തി തീര്‍ത്തും  മാറാത്ത സ്ഥിതിക്ക് കെപിസിസി പുന;സംഘടനയില്‍ വിട്ടുവീഴ്ചക്കൊരുങ്ങി ഹൈക്കമാന്റ്. ഇത്തവണ പുതിയ നേതാക്കളെ കണ്ടെത്തുന്നതിനായി സംസ്ഥാന നേതൃത്വത്തെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ദേശീയ നേതൃത്വം. കെപിസിസി പുന;സംഘടന സംബന്ധിച്ചുള്ള നടപടികളിലേക്ക് ഹൈക്കമാന്റ് നേതൃത്വം ഉടൻ കടന്നേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു . 

ചർച്ചകൾ നടത്താൻ ഐഐസിസി സെക്രട്ടറിമാരെ നിയമിക്കുമെന്നും എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥന്‍, ഐവാന്‍ ഡിസൂസ, പി വി മോഹന്‍ കുമാര്‍ എന്നിവരെ കേരളത്തിലേക്ക് അയക്കുമെന്നും സംസ്ഥാനത്തിന്‌റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വർ  അറിയിച്ചിരുന്നു . എന്നാല്‍ എഐസിസി സെക്രട്ടറിമാരെ സംസ്ഥാനത്തേക്ക് അയക്കുന്നില്ല എന്നാണ് സൂചന. സംസ്ഥാനത്തെ മികച്ച നേതാക്കളെ കണ്ടെത്താൻ സംസ്ഥാന നേതൃത്വത്തിന് തന്നെയാണ് സാധിക്കുക എന്നാണ് ഇപ്പോള്‍  ഇപ്പോൾ ദേശീയ നേതൃത്വത്തിന്റെ നിലപാട്.  

പുന;സംഘടന സംബന്ധിച്ചുള്ള ചർച്ചകളോട് തുടക്കം മുതൽ തന്നെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ സഹകരിച്ചിരുന്നില്ല. കെപിസിസി,ഡിസിസി പുന:സംഘടനയിലും സംസ്ഥാന നേതാക്കൾ ഇടഞ്ഞാൽ അത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ്  ദേശീയ നേതൃത്വത്തിന്‍റെ പിൻമാറ്റം എന്നാണ് വിലയിരുത്തല്‍.

കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് പദവികളിലേക്കെന്ന പോലെ പുതിയ ഭാരവാഹികളുടെ കാര്യത്തിലും ഗ്രൂപ്പ് നോക്കാതെ കഴിവുള്ള നേതാക്കളെ കണ്ടെത്തണം എന്നതായിരുന്നു തുടക്കത്തിൽ ഹൈക്കമാന്റ് തിരുമാനം. ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വീണ്ടും ഗ്രൂപ്പ് താത്പര്യങ്ങൾ പിടിമുറക്കുകയാണെന്നാണ്  സൂചന. ഡിസിസി അധ്യക്ഷൻമാരെ ഉടൻ കണ്ടെത്തണമെന്ന നിർദ്ദേശം ഹൈക്കമാന്റ് കേരള നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണത്തിന് മുൻപ് തന്നെ നിയമനം നടക്കണമെന്നതാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നേതൃത്വം തിരക്കിട്ട ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

14 ജില്ലകളിലേയും അധ്യക്ഷൻമാരെ മാറ്റിയേക്കും.നേതാക്കളായ കെ.സുധാകരൻ, വി.ഡി.സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തിയെന്നാണ് വിവരം പുന;സംഘടന പാക്കേജ് ആയി നടപ്പാക്കാനാണ് നേതാക്കൾ ആലോചിക്കുന്നത്.  ഡിസിസികളില്‍ തങ്ങളുടെ ഗ്രൂപ്പുകാരെ നിയമിക്കാന്‍ ചരടു വലിക്കുകയാണ്‌ ഇപ്പോള്‍ നേതാക്കള്‍. 

ജനപ്രതിനിധികൾക്ക് അവസരം നൽകേണ്ടെന്നാണ് തിരുമാനം. മുഴുവൻ സമയ പ്രവർത്തനം വേണ്ട ചുമതലയായതിനാലാണ് തിരുമാനം. പ്രായപരിധിയും വിഷയമാക്കിയേക്കില്ല. മികവും കാര്യപ്രാപ്തിയായിരിക്കും മാനദണ്ഡം എന്നും നേതാക്കൾ വ്യക്തമാക്കുന്നു. കഴിവുള്ള തന്നെ തഴഞ്ഞ് പ്രാഗൽഭ്യം കുറഞ്ഞവർക്ക് പദവി ലഭിച്ചുവെന്ന വിമർശനങ്ങൾ ഉയരരുതെന്നാണ് നേതാക്കൾ ചർച്ചയിൽ വ്യക്തമാക്കിയത്.

എന്നാൽ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എഐസിസിസി പുന;സംഘടനകൾക്ക് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് എഐസിസി നേതാക്കളുടെ സംസ്ഥാന പര്യടനം വേണ്ടെന്ന് വെച്ചതെന്നാണ് പാർട്ടി ഔദ്യോഗിക വിശദീകരണം. 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick