Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'എന്തിനാണ് ഇനിയും നമുക്ക് ഉറങ്ങുന്ന പ്രസിഡന്റിന്റെ ആവശ്യം ' ; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഹൈബി ഈഡന്‍

janmabhumi-ad

Digital Malayali Web Desk May 04, 2021, 01:51 p.m.

എന്തിനാണ് ഇനിയും നമുക്ക് ഉറങ്ങുന്ന പ്രസിഡന്റിന്റെ ആവശ്യം എന്നാണ് ഹൈബി ഈഡന്‍ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ്


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന് പിന്നാലെ  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം നടക്കുന്നതിനിടയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ഹൈബി ഈഡന്‍ രംഗത്ത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഹൈബി ഈഡന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചിരിക്കുന്നത്.
 

എന്തിനാണ് ഇനിയും നമുക്ക് ഉറങ്ങുന്ന പ്രസിഡന്റിന്റെ ആവശ്യം എന്നാണ് ഹൈബി ഈഡന്‍ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. അതേ സമയം കോണ്‍ഗ്രസില്‍ അഴിച്ചു പണി വേണമെന്നാവശ്യവുമായി കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം പലരും പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നത്. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അഭിപ്രായമുയര്‍ത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഹൈബി ഈഡന്റെയും ഫേസ് ബുക്ക് പോസ്റ്റ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ പരാജയം ഏറ്റവാങ്ങേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കോണ്‍ഗ്രസ് നേതാക്കളോ അണികളോ പ്രതീക്ഷിച്ചിരുന്നില്ല.2016 ലേക്കാള്‍ വലിയ പരാജയമാണ് കോണ്‍ഗ്രസിനും യുഡിഎഫിനു ഏറ്റു വാങ്ങേണ്ടി വന്നത്.ഈ സാഹചര്യത്തില്‍ നിലവിലെ നേതൃത്വം മാറണമെന്നാണ് നേതാക്കളുടെയും അണികളുടെയും ആവശ്യം.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick