Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കോഴിയോ മുട്ടയോ ആദ്യമുണ്ടായത്?...അതെ, മുട്ടയിടാത്ത കോഴി പ്രസവിച്ചു; ഒന്നല്ല, നാലു കുഞ്ഞുങ്ങള്‍

janmabhumi-ad

Digital Malayali Web Desk October 13, 2021, 09:25 p.m.

കോഴിയോ മുട്ടയോ ആദ്യമുണ്ടായത്?...അതെ, മുട്ടയിടാത്ത കോഴി പ്രസവിച്ചു; ഒന്നല്ല, നാലു കുഞ്ഞുങ്ങള്‍


ഗുവാഹത്തി: കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? ഉത്തരം കിട്ടാത്ത ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ നമ്മുക്ക് ചുറ്റും ഇപ്പോഴും ഉണ്ട്. കോഴിക്ക് മുല വരുന്ന കാലം ആയോ എന്ന പഴഞ്ചൊല്ല് ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ ഒരു കോഴി പ്രസവിച്ചെന്നാണ് ആസാമിലെ ഉദല്‍ഗുരി ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

മൂന്ന് മാസമായി മുട്ട ഇടാത്ത കോഴിയാണ് ഒരുമിച്ച്‌ നാലു കുഞ്ഞുങ്ങളെ പ്രസവിച്ച്‌ അത്ഭുതമായത്.

ദീപക് സഹാരിയ എന്ന കോഴി വളര്‍ത്തലുകാരന്റെ വീട്ടിലെ കോഴിയാണ് നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. വിവരമറിഞ്ഞ് പ്രസവിച്ച കോഴിക്കുഞ്ഞുങ്ങളെ കാണാന്‍ ആളുകളുടെ പ്രവാഹമാണിപ്പോള്‍. ആദ്യ പ്രസവത്തിലെ നാല് കുഞ്ഞുങ്ങളില്‍ രണ്ടെണ്ണം ചത്തുപോയി. പ്രസവിച്ച കോഴി വനരാജ് എന്ന് പ്രത്യേക ഇനത്തില്‍പെട്ടവയാണെന്നാണ് ഹൈദരാബാദിലെ ഐ.സി.എ.ആര്‍ ഡയറക്ടറേറ്റ് ഓപ് പൗള്‍ട്രി റിസര്‍ച്ചിന്റെ കണ്ടെത്തല്‍.

കോഴിയുടെ പ്രത്യുല്‍പ്പാദന സിസ്റ്റത്തിനുള്ളിലിരുന്നുതന്നെ മുട്ട വിരിഞ്ഞതാകാമെന്നും സംശയമുണ്ട്. പലപ്പോഴും സസ്തനികള്‍ക്കും പക്ഷികള്‍ക്കും പൊതുവായ പൂര്‍വ്വികരുണ്ടാകാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അപൂര്‍വ്വ സംഭവങ്ങള്‍ ജനിതക കാരണങ്ങളാല്‍ സാധ്യമാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick