Digital Malayali Web Desk June 30, 2022, 01:28 p.m.
ഇംഫാലില്‍ സൈനിക ക്യാംപിനടുത്ത് കനത്ത മണ്ണിടിച്ചില്‍; 13 പേരെ രക്ഷപ്പെടുത്തി; 2 മരണം, സൈനികരുള്പെടെ നിവധി പേരെ കാണാതായി
മണിപ്പൂര്‍: ഇംഫാലില്‍ സൈനിക ക്യാംപിനടുത്ത് കനത്ത മണ്ണിടിച്ചില്‍. ജിരി ബാം റെയില്‍വേ ലൈന്‍ സമീപം സൈനികര്‍ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
107 പേരെയാണ് ഈ സ്ഥലത്ത് സൈന്യം വിന്യസിച്ചിരുന്നത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. കാണാതായവരില്‍ സൈനികരും തൊഴിലാളികളുമുണ്ട്. രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡികല്‍ യൂനിറ്റിലെത്തിച്ച് ചികില്‍സ നല്‍കുകയാണ്.
ഹെലികോപ്റ്റര്‍ അടക്കം വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാദൗത്യവും മന്ദഗതിയിലാണ്. സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനിടയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.