Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ടോമിന്‍ തച്ചങ്കരിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി; അടുത്ത വർഷം അനിൽ കാന്ത് വിരമിക്കുന്നതോടെ തച്ചങ്കരി പൊലീസ് മേധാവിയായാകാന്‍ സാധ്യത

janmabhumi-ad

Digital Malayali Web Desk September 16, 2021, 04:01 p.m.

തീരുമാനമെടുക്കാനുള്ള നടപടി ക്രമങ്ങളിലെ പിഴവാണു പുനഃപരിശോധനയ്ക്കു വിധേയമാക്കുന്നതെന്നു കോടതി പറഞ്ഞു. ഈ കേസാണ് തച്ചങ്കരിക്ക് പൊലീസ് മേധാവിയാകാൻ തിരിച്ചടിയായത്.


കൊച്ചി: ഡിജിപി ടോമിന്‍. ജെ. തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സര്‍ക്കാര്‍ പ്രഖാപിച്ച തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആലപ്പുഴ സ്വദേശി ബോബി കുരുവിള നൽകിയ ഹർജിയാണു ജസ്റ്റിസ് ആർ.നാരായണ പിഷാരടി തള്ളിയത്. 

ഹർജിക്കാരന് വ്യവഹാര നടപടി സ്വീകരിക്കാനുള്ള അവകാശമില്ലെന്നും കോടതി വിലയിരുത്തി. തീരുമാനമല്ല, തീരുമാനമെടുക്കാനുള്ള നടപടി ക്രമങ്ങളിലെ പിഴവാണു പുനഃപരിശോധനയ്ക്കു വിധേയമാക്കുന്നതെന്നു കോടതി പറഞ്ഞു. ഈ കേസാണ് തച്ചങ്കരിക്ക് പൊലീസ് മേധാവിയാകാൻ തിരിച്ചടിയായത്. അടുത്ത വർഷം അനിൽ കാന്ത് വിരമിക്കും. ഈ സമയത്ത് തച്ചങ്കരിക്ക് പൊലീസ് മേധാവിയായാകാനും വീണ്ടും സാധ്യതയുണ്ട്.

ടോമിന്‍ തച്ചങ്കരി നല്‍കിയ അപേക്ഷയിലാണ് ഒമ്പത് വര്‍ഷം മുമ്പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സര്‍ക്കാര്‍ തുടര്‍ അന്വേഷണം പ്രഖാപിച്ചത്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ പാകപ്പിഴകള്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി. 

2003-2007 കാലഘട്ടത്തില്‍ ടോമിന്‍ തച്ചങ്കരി 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിയിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കോട്ടയം പ്രത്യേക കോടതിയുടെ പരിഗണനയിലാണു കേസ്. തച്ചങ്കരിയുടെ നിവേദനത്തെ തുടർന്ന്, കേസിൽ തുടരന്വേഷണം നടത്താൻ ഈ വർഷം ജനുവരിയിൽ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു ഹർജി നൽകിയത്. 

അനിൽ കാന്തിന് സംസ്ഥാന പൊലീസ് മേധാവി കസേരയിൽ തുടരാനാവുക വെറും 7 മാസത്തേക്കു മാത്രമാണ്. അതിന് ശേഷം യു.പി.എസ്.സി അംഗീകാരത്തോടെ വിശ്വസ്തനായ, ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് പിണറായി സർക്കാരിന്റെ നീക്കമെന്നാണ് സൂചന. തച്ചങ്കരിക്കെതിരായ വിജിലൻസ് കേസിന്റെ തുടരന്വേഷണം അധികം വൈകാതെ തീർപ്പാക്കി, ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. അതിനു ശേഷം അക്കാര്യം കൂടി ഉൾപ്പെടുത്തി അനിൽ കാന്ത് വിരമിക്കുന്നതിനു മുൻപേ യുപിഎസ്‌സി സമിതിക്കു വീണ്ടും പട്ടിക നൽകുമെന്നാണു സൂചന. 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick