Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ആയിരം കോടിയുടെ സര്‍ക്കാര്‍ പിആര്‍ പരസ്യങ്ങളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്, മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസില്‍?; ഹരീഷ് വാസുദേവന്‍

janmabhumi-ad

Digital Malayali Web Desk July 30, 2021, 12:00 p.m.

ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കില്‍ ഞാനൊന്നും ഇനിയീ തൊഴിലില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല.


തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കേരള പോലീസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ അവസ്ഥ പങ്കുവെച്ച്‌ ഹരീഷ് വാസുദേവന്‍. കഴിഞ്ഞ ദിവസമാണ് മേരിയുടെ മത്സ്യങ്ങള്‍ പോലീസ് അഴുക്ക് ചാലില്‍ തള്ളിയത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചത്. വഴിവക്കില്‍ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന മേരിയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച്‌ പാരിപ്പള്ളി പോലീസ് അഴുക്ക് ചാലില്‍ വലിച്ചെറിഞ്ഞത്.

 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വില്‍പ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു. വില്പനക്കായി പാലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തില്‍ ഇരുന്ന മീനും പുരയിടത്തിലേക്ക് എറിഞ്ഞു എന്നാണ് പരാതി. തിരക്കുകളില്ലാതെ മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച്‌ മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ആയിരം കോടിയുടെ സര്‍ക്കാര്‍ പി ആര്‍ പരസ്യങ്ങളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക് എന്ന ഫേസ്‌ബുക്ക് കുറിപ്പാണ് ഹരീഷ് വാസുദേവന്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..

ആയിരം കോടിയുടെ സര്‍ക്കാര്‍ PR പരസ്യങ്ങളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്. മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസില്‍? മൃഗങ്ങള്‍??
ഈ സ്ത്രീയുടെ വിശദാംശങ്ങള്‍ അറിയാവുന്നവര്‍ തരിക, ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കില്‍ ഞാനൊന്നും ഇനിയീ തൊഴിലില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick