Digital Malayali Web Desk August 25, 2021, 01:05 a.m.
കോളേജില്‍ പഠിക്കുമ്ബോള്‍ കത്തികള്‍ക്കും കാഠരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക എന്ന് ഹരീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
കൊച്ചി : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പാളിച്ച സംഭവിച്ചതായുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനെട്ടു ശതമാനമായി ഉയര്‍ന്നു കഴിഞ്ഞു. അയൽ സംസ്ഥാനമായ തമിഴ് നാട്ടില്‍ നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. ഈ വാര്‍ത്ത പങ്കുവച്ചുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
കോളേജില്‍ പഠിക്കുമ്ബോള്‍ കത്തികള്‍ക്കും കാഠരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക എന്ന് ഹരീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
കുറിപ്പ് പൂര്‍ണ്ണ രൂപം
കോളേജില്‍ പഠിക്കുമ്ബോള്‍ കത്തികള്‍ക്കും കാഠരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…സ്വയം തിരുത്തുക…ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വര്‍ഷമായി …ആത്മകഥകളിലെ ധീരന്മാരെ ഇനി നിങ്ങള്‍ കഥകള്‍ കണ്ണാടിയില്‍ നോക്കി പറയുക…സ്വയം ആസ്വദിക്കുക…സന്തോഷിക്കുക …എനിക്ക് അവാര്‍ഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷെ കുടുംബം പോറ്റണം…അതിനുള്ള അവകാശമുണ്ട്…ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്…ഇന്നത്തെ TPR-18.04%.ലാല്‍ സലാം…
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.