Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ജനപ്രിയ നായകനായിട്ടും ദിലീപിന് അവാർഡ് കിട്ടാൻ ആ നാടകക്കാരൻ വേണ്ടിവന്നു! സുധീഷിന്റെ അവാർഡിന് പിന്നിലും അങ്ങനെയൊരു സാന്നിധ്യമുണ്ട്! ഹരീഷ് പേരടി

janmabhumi-ad

Digital Malayali Web Desk October 21, 2021, 11:20 p.m.

ജനപ്രിയ നായകനായിട്ടും ദിലീപിന് അവാർഡ് കിട്ടാൻ ആ നാടകക്കാരൻ വേണ്ടിവന്നു! സുധീഷിന്റെ അവാർഡിന് പിന്നിലും അങ്ങനെയൊരു സാന്നിധ്യമുണ്ട്! :


വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അഭിനേതാവാണ് ഹരീഷ് പേരടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും വളരെ സജീവമായ നടൻ പല കാര്യങ്ങളിലും തന്റെ അഭിപ്രായം തുറന്ന് പറയുന്ന ആളാണ്. അത്തരത്തിൽ നടന്റെ പല തുറന്ന് പറച്ചിലും സിനിമ രംഗത്ത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അത്തരത്തിൽ ഇപ്പോൾ നടൻ പങ്കുവെച്ച ഒരു കുറിപ്പ് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. 

വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ സുധീഷിന് ഇത്തവണ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയായിരുന്നു സുധീഷിന് പുരസ്‌കാരം ലഭിച്ചത്. സുധീഷിന് മാത്രമല്ല ദിലീപിന് 2011 ല്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അതിന് പിന്നിലുമൊരു നാടകക്കാരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് പറയുന്നു.
ജിഎസ് അനിൽ, മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി വർഷങ്ങളോളം വിലസിയിട്ടും ഒരു സംസ്ഥാന അവാർഡ് കിട്ടാൻ കോഴിക്കോടിന്റെ നാടകക്കാരൻ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി വേണ്ടി വന്നു. 34 വർഷം സിനിമയിൽ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്ക്കാരങ്ങൾ നേടിയ എ ശാന്തകുമാർ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയിൽ.

അതുകൊണ്ട് പ്രിയപ്പെട്ട സിനിമാതാരങ്ങളെ ഇനിയെങ്കിലും നാടകക്കാരൻ നിങ്ങളോട് കഥ പറയാൻ വരുമ്പോൾ നാടകത്തോടുള്ള നിങ്ങൾക്ക് പകർന്ന് കിട്ടിയ അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്. കൊറിയൻ സിനിമകൾ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാരീതി. മറിച്ച് അത് നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും. നാടകസലാം എന്നുമായിരുന്നു ഹരീഷ് പേരടി കുറിച്ചത്.
നിങ്ങളെ എനിക്കിഷ്ടമാണ്. ശരിയേതെന്ന് തോന്നുന്നത് ആരുടെയും മുഖം നോക്കാതെ വിളിച്ചു പറയാനുള്ള ആ ആണത്തവും. കേൾക്കേണ്ടവർ കേൾക്കട്ടെ ഇതെല്ലാം. ഓരോ നാടകകാരനെയും ഓർത്ത് അഭിമാനിക്കുന്നു. ചങ്കുറപ്പുള്ള നാടകക്കാരനേ ഇത്രയും വിശാലമായി മറ്റ് നാടകക്കാരെക്കൂടി കാണാൻ സാധിക്കൂ. ഈ പോസ്റ്റിനേക്കാൾ മഹനീയമായി തോന്നിയത് അത് വിളിച്ചുപറയാനുള്ള ആർജ്ജവത്തെയാണ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick