Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കിട്ടിയ മിക്ക ചെക്കുകളും മടങ്ങി, അയണ്‍ ഗേളെന്ന വിളി മാറി ഇപ്പോള്‍ നടുവൊടിഞ്ഞ കുട്ടിയെന്നാണ് വിളിക്കുന്നത്: ഇത് പുതിയ ഹനാന്‍

janmabhumi-ad

Digital Malayali Web Desk July 17, 2021, 01:33 p.m.

സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാനാണ് ആഗ്രഹം. നേരത്തെ ചെന്നൈയിലെ എ.ആര്‍ റഹ്മാന്റെ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം


കൊച്ചി: പഠനത്തിനൊപ്പം തന്നെ മീന്‍ വില്‍പ്പന ചെയ്ത് ശ്രദ്ധേയയായ ഹനാന്റെ ജീവിതം മലയാളികള്‍ക്കെല്ലാം പരിചിതമാണ്. അയണ്‍ ഗേള്‍ എന്നായിരുന്നു ആദ്യമൊക്കെ ഹനാനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഹനാന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണവും ഉണ്ടായി. സൈബര്‍ അറ്റാക്ക്, വിമര്‍ശനങ്ങള്‍, വാഹനാപകടം എന്നിങ്ങനെ പാലകടമ്ബകള്‍ താണ്ടി ഹനാന്‍ മുന്നോട്ട് പോവുകയാണ്.  

സോഷ്യല്‍ ലോകം ഒന്നാകെ ചര്‍ച്ച ചെയ്ത ഹനാനെ പിന്നീട് അധികം ആരും കണ്ടില്ല. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇപ്പോള്‍ സംഗീതത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. കെമിസ്ട്രിയില്‍ ബിരുദം നേടിയ ശേഷമാണ് ഹനാന്‍ ബി എ മ്യൂസിക് പഠനം ആരംഭിച്ചത്. സംഗീതം ഏറെ ഇഷ്ടമായതുകൊണ്ടാണ് ആ വഴി തിരഞ്ഞെടുത്തതെന്നു ഹനാന്‍ തന്നെ പറയുന്നു. 

‘സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാനാണ് ആഗ്രഹം. നേരത്തെ ചെന്നൈയിലെ എ.ആര്‍ റഹ്മാന്റെ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ശനിയും ഞായറുമുള്ള ക്ലാസുകള്‍ക്കായിരുന്നു പോയിരുന്നത്. ട്രെയിനിലായിരുന്നു യാത്ര. തിങ്കളാഴ്ച മടങ്ങും. എന്നാല്‍ ഈ പഠനം മാത്രം പോരെന്നു തോന്നി. അതുകൊണ്ടാണ് മ്യൂസിക് കോഴ്‌സിനു ചേര്‍ന്നത്. വാഹനാപകടത്തെത്തുടര്‍ന്ന് ഒരു വര്‍ഷം നഷ്ടമായി. ഇപ്പോള്‍ ആരോഗ്യസ്ഥിതി മോശമാണ്. നട്ടെല്ലിന്റെ മധ്യഭാഗത്താണ് പരുക്ക്. സംഗീതക്ലാസിനു പോകുമ്പോള്‍ തബല എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. സംഗീത സംവിധായകന്‍ അരുണ്‍ ഗോപി സര്‍ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടൊന്നും തുടങ്ങിക്കണ്ടില്ല. അതുകൊണ്ടായിരിക്കാം വിളിക്കാത്തത്. ഗാനരചനയിലാണു താല്‍പര്യം. ഞാനെഴുതിയ പാട്ട് സിനിമയില്‍ വരിക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അഭിനയിക്കാനും ഇഷ്ടമാണ്’, ഹനാന്‍ പറഞ്ഞു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick