Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച്‌ യാത്രക്കാരി മുങ്ങി; അമ്മയെ തേടി അധികൃതർ

janmabhumi-ad

Digital Malayali Web Desk October 27, 2020, 11:21 a.m.

പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചു യാത്രക്കാരി സ്ഥലം വിട്ടുവെന്നാണ് നിഗമനം


ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാരി നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം സ്ഥിരീകരിച്ച് അധികൃതർ. കുഞ്ഞ് ആശുപത്രിയിൽ ജീവനക്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും പരിചരണത്തിൽ സുഖമായിരക്കുന്നു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചു യാത്രക്കാരി സ്ഥലം വിട്ടുവെന്നാണ് നിഗമനം.

ശുചിമുറിയില്‍ കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ അമ്മയ്ക്കായി വ്യാപക തിര്ചചില്‍ നടത്തി എങ്കിലും കണ്ടെത്താനായില്ല. കുഞ്ഞിനെ ഉപേക്ഷിച്ച ശുചിമുറിക്കു സമീപം എത്തിയിരുന്ന എല്ലാ സ്ത്രീകളെയും വിമാനത്താവള അധികൃതര്‍ വിശദമായി പരിശോധിച്ചെങ്കിലും അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവരുടെ ആരോഗ്യനിലയില്‍ ആശങ്കയുള്ളതിനാല്‍ എന്തെങ്കിലും സൂചന ലഭിച്ചാല്‍ അറിയിക്കണമെന്നും നിര്‍ദേശവും നല്‍കിയിരുന്നു.

ഒക്ടോബര്‍ 2 ന്, ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള ഫ്ലൈറ്റ് ക്യുആര്‍ 908 വിമാനത്തിലെ സ്ത്രീകള്‍ക്കായിരുന്നു ദുരനുഭവം. സ്ത്രീകളോട് വിമാനത്താവളത്തില്‍ ഇറങ്ങി ആംബുലന്‍സില്‍ വെച്ച്‌ വസ്തം മാറ്റി പരിശോധനയ്ക്ക് വിധേയമാകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഖത്തര്‍ അധികൃതരോട് കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച്‌ ഗുരുതരമായ ആശങ്കകള്‍ ഖത്തറി അധികൃതരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ വാണിജ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദവും സുതാര്യവുമായ വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്ന് ഖത്തര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick