Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കൊച്ചിയിൽ 'ഗൈഡന്‍സ് പ്ലസ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ പുതിയ ഔട്ട് ലെറ്റ്; സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമൊരുക്കി 'ഗൈഡൻസ് പ്ലസ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്', ഉദ്ഘാടനത്തോടൊപ്പം സൗജന്യ സേവനങ്ങൾ

janmabhumi-ad

Digital Malayali Web Desk June 24, 2022, 07:01 p.m.

കൊച്ചിയിൽ 'ഗൈഡന്‍സ് പ്ലസ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ പുതിയ ഔട്ട് ലെറ്റ്; സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമൊരുക്കി 'ഗൈഡൻസ് പ്ലസ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്', ഉദ്ഘാടനത്തോടൊപ്പം സൗജന്യ സേവനങ്ങൾ


കൊച്ചി: വിദേശരാജ്യങ്ങളിലെ പ്രമുഖ  യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നേടാന്‍ സഹായിക്കുന്ന    'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസ്' തങ്ങളുടെ പുതിയ ഔട്ട് ലെറ്റായ  'ഗൈഡൻസ് പ്ലസ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്' ആരംഭിക്കുന്നു. ജൂൺ 27 ന് 9.45ന്  എം ജി റോഡിൽ കൊല്ലന്നൂർ പ്ലാസയിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നത്. നോർത്തേൺ അയർലന്റിലെ അൾസ്റ്റർ യൂണിവേഴ്‌സിറ്റി  കൺട്രി മാനേജർ സെൽവിൻ നോയൽ ഡേവിഡ് ആണ് ഉദ്ഘാടകനായി എത്തുന്നത്.

ജർമ്മനിയിലെ പ്രമുഖ എഡ്യുക്കേഷൻ സ്ഥാപനമായ ജിസ്മയുടെ ഇന്ത്യയിലെ റെപ്രസൻ്റേറ്റീവ് ആയ ജെമേഷ, യൂണിവേഴ്സിറ്റി ഓഫ് ക്രിയേറ്റീവ് ആർട്ട്സിൻ്റെ സിനി നായർ കൂടാതെ മറ്റു പ്രമുഖ യൂണിവേഴ്സിറ്റികളുടെ   പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അഡിമിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ സേവനങ്ങൾ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. കൂടാതെ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവുമുണ്ട്.  പുതിയതായി അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് പലതരത്തിലുള്ള സ്കോളർഷിപ്പും ഗൈഡൻസ് പ്ലസ് നല്കുന്നു. സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമാണ് ഗൈഡൻസ് പ്ലസ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്നത്.

വിദേശരാജ്യങ്ങളിലെ പ്രമുഖ  യൂണിവേഴ്സിറ്റികളില്‍  വിദ്യാര്‍ഥികള്‍ക്ക് വളരെ സുതാര്യമായ രീതിയില്‍ അഡ്മിഷന്‍ നേടാന്‍ സഹായിക്കുന്ന സ്ഥാപനമാണ്‌  'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസ്'.  2016 മുതല്‍ യു കെ, യു എസ് എ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, ക്യാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് വേണ്ട എല്ലാ സഹായങ്ങളും സ്ഥാപനം നല്‍കി വരുന്നു.  അഡ്മിഷന്‍ കൂടാതെ  ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍, എംബസിക്ക് വേണ്ട ഡോക്യുമെന്‍റ് തയ്യാറാക്കല്‍, വിസ ഫയലിംഗ്, എയര്‍ ടിക്കറ്റിംഗ്, ഫോറിന്‍ എക്സ്ചേഞ്ച് തുടങ്ങി എല്ലാകാര്യങ്ങളും സ്ഥാപനം തന്നെ ചെയ്തുകൊടുക്കുന്നു എന്നതും 'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസിന്‍റെ പ്രത്യേകതയാണ്.  

മാത്രമല്ല വിദ്യാര്‍ഥികള്‍ വിദേശത്ത് എത്തിക്കഴിയുമ്പോള്‍ അക്കോമഡേഷന്‍ സപ്പോര്‍ട്ടും പാര്‍ട്ട്‌ ടൈം ജോലിയുള്‍പ്പെടെയുള്ള സേവനങ്ങളും കൊടുത്തുകൊണ്ടിരിക്കുന്നു.  യു കെ, ജര്‍മ്മനി , ഓസ്ട്രേലിയ പോലെയുള്ള  പ്രമുഖ യൂണിവേഴ്സിറ്റികളിലെല്ലാം ഇടനിലക്കാരില്ലാതെ തന്നെ നേരിട്ടുള്ള കണ്‍സള്‍ട്ടന്‍സിയുണ്ടെന്നുള്ളതും ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസിന്‍റെ പ്രത്യേകതയാണ്. ഒരു വിദ്യാര്‍ഥി നേരിട്ട് അപേക്ഷിക്കുമ്പോള്‍ വിസ ഫയലിംഗ് ഉള്‍പ്പെടെ എല്ലാക്കാര്യങ്ങളും തനിയെ ചെയ്യേണ്ടി വരുന്നു.എന്നാല്‍ 'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസ്' പോലെയുള്ള  കണ്‍സള്‍ട്ടന്‍സിയെ സമീപിക്കുമ്പോള്‍ എല്ലാക്കാര്യങ്ങളും അവര്‍ തന്നെ ചെയ്തു കൊടുക്കുന്നു. ഇതിനായി പ്രത്യേകിച്ച് ചിലവുകളൊന്നും ഉണ്ടാകുന്നുമില്ല. യൂണിവേഴ്സിറ്റികള്‍ തന്നെ കണ്‍സള്‍ട്ടന്‍സിക്കുള്ള എല്ലാ ചെലവുകളും വഹിക്കുന്നു.

യുകെ പോലുള്ള രാജ്യങ്ങളില്‍ നൂറു ശതമാനവും വിസ സക്സസ് റേറ്റ് ആണ് ഈ കമ്പനിക്കുള്ളത്. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുതന്നെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്‌. ഇതുവരെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക്  അഡ്മിഷന് വേണ്ട എല്ലാ സൌകര്യങ്ങളും  കമ്പനി ചെയ്തു കൊടുത്തിട്ടുണ്ട്. പല അംഗീകൃത യൂണിവേഴ്സിറ്റികളുടെയും റെപ്രസന്റെഷന്‍ സ്ഥാപനം കൂടിയാണ് 'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസ്'. 

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick